Top

മമ്മൂട്ടിയെ നായകനാക്കി സകരിയ സിനിമ; ചിത്രീകരണം അടുത്ത വര്‍ഷം

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​വും പ​ദ്ധ​തി​യി​ലു​ണ്ടെന്ന് സകരിയ

MediaOne Logo

  • Updated:

    2021-03-06 09:43:15.0

Published:

6 March 2021 9:43 AM GMT

മമ്മൂട്ടിയെ നായകനാക്കി സകരിയ സിനിമ; ചിത്രീകരണം അടുത്ത വര്‍ഷം
X

സുഡാനി ഫ്രം നൈജീരിയക്കും ഹലാല്‍ ലവ് സ്റ്റോറിക്കും ശേഷം സംവിധായകന്‍ സകരിയ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകും. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഭാഗമാകുമെന്ന് സകരിയ അറിയിച്ചു. 'മാധ്യമ'-ത്തിന് നല്‍കിയ അഭിമുഖത്തിലാണ് സകരിയ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പേര് ഇത് വരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്‍ നിന്നുള്ള പ്രമുഖര്‍ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സിനിമക്ക് ശേഷം കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്ന ചിത്രവും പ​ദ്ധ​തി​യി​ലു​ണ്ടെന്ന് സകരിയ പറഞ്ഞു.

നിലവില്‍ ആദ്യമായി നിര്‍മാണം നിര്‍വ്വഹിക്കുന്ന മോമോ ഇന്‍ ദുബൈ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളില്‍ ദുബൈയിലാണ് സകരിയ. അ​നീ​ഷ്​ ജി. ​മേ​നോ​ന്‍, അ​നു​സി​ത്താ​ര,​ അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ്​ ക​ണാ​ര​ന്‍ എന്നിവരാണ് പുതിയ സിനിമയിലെ പ്രധാന താരങ്ങള്‍. അ​റ​ബി​​ ന​ട​നും പ്ര​ധാ​ന കഥാപാത്രമായി ചി​ത്ര​ത്തി​ന്‍റെ ഭാഗമാകുന്നു. നവാഗതനായ അമീന്‍ അസ്‍ലം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഗാനരചയിതാവുമായ മുഹ്‍സിന്‍ പരാരിയാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്. ഹലാല്‍ ലവ് സ്റ്റോറിയുടെ സഹ-എഴുത്തുകാരന്‍ ആഷിഫ് കക്കോടിയുമായി ചേര്‍ന്ന് സകരിയ തന്നെയാണ് മോമോ ഇന്‍ ദുബൈയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പി.​ബി. അ​നീ​ഷും ഹാ​രി​സ്​​ ദേ​ശ​വും നിര്‍മാണത്തില്‍ പങ്കാളികളാണ്. ചിത്രം തിയറ്റര്‍ റിലീസ് ആയി തന്നെ പുറത്തിറങ്ങുമെന്ന് സകരിയ അറിയിച്ചു.

TAGS :
Next Story