പ്രവാസികളെ കറവ പശുക്കളാക്കരുത്- യൂത്ത് ഇന്ത്യ
പ്രവാസികളുടെ യാത്രക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ പിൻവലിക്കണം

യാത്രക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്ന പ്രവാസികൾ നാട്ടിൽ വീണ്ടും ടെസ്റ്റ് നടത്തണം എന്ന പ്രവാസി വിരുദ്ധ കേന്ദ്ര നിയമം ഒഴിവാക്കി പ്രവാസികളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കണമെന്ന് യൂത്ത് ഇന്ത്യ ബഹ്റൈൻ കേന്ദ്ര നിർവാഹക സമിതി .
പുതിയ നിബന്ധനകൾ പ്രവാസികൾക്ക് കൂടുതൽ പ്രയാസകരമാണ് . കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി തകർന്ന പ്രവാസികൾ നാട്ടിലേക്ക് അധിക തുക നൽകി എടുക്കുന്ന ഫ്ലൈറ്റ് ടിക്കറ്റിനു പുറമേ 2 ടെസ്റ്റ് എടുക്കണമെന്ന നിയമം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിൻവലിക്കണം .
കുടുംബമായി നാട്ടിൽ പോകാൻ ഈ നിയമങ്ങൾ തടസമാവുകയാണ് മറ്റു രാജ്യങ്ങൾ കുട്ടികൾക്ക് ഒഴിവു കൊടുക്കുമ്പോൾ ഇന്ത്യൻ സർക്കാർ പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ ടെസ്റ്റ് ചെയ്യണമെന്നാണ് നിയമം ഏർപ്പെടുത്തിയത് .
ഈ പ്രവാസി വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ അധിക്യതർ തയ്യാറാകണമെന്ന് യൂത്ത് ഇന്ത്യ ആവശ്യപ്പെട്ടു.
Adjust Story Font
16