ആരാണ് കോണ്‍ഗ്രസിന്റെ കഴക്കൂട്ടത്തെ ഈ എസ്.എസ് ലാല്‍?
യൂണിവേഴ്സിറ്റി കോളേജിലെ പോരാട്ടകാലത്തേക്കുള്ള മടക്കം കൂടിയാണ് ഡോ.എസ് എസ് ലാലിന് പുതിയ നിയോഗം

പരമാവധി പ്രൊഫഷണലുകളെ രംഗത്തിറക്കി വിജയം കൊയ്യാന്‍ സി.പി.എം ശ്രമിക്കുമ്പോള്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്കാന് ഉറച്ചാണ് കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ച പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. എസ്. എസ് ലാലിനെയാണ് രംഗത്തിറക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ പോരാട്ടകാലത്തേക്കുള്ള മടക്കം കൂടിയാണ് ഡോ.എസ് എസ് ലാലിന് പുതിയ നിയോഗം.
എസ്.എഫ്.ഐയുടെ ശക്തികേന്ദ്രത്തിൽ ചെയർമാനായി കെ.എസ്.യുവിന്റെ കൊടി പാറിച്ചതായിരുന്നു ലാലിന്റെ ആദ്യ വിജയം. കാലങ്ങള്‍ക്കിപ്പുറം പുതിയൊരു ദൗത്യത്തിലേക്ക് ഇറങ്ങുകയാണ് ഇപ്പോള്‍ ലാല്‍. ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലുമായി മൂന്നരപതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ലാല്‍ ചുവടു വെക്കുന്നത്.
2016ൽ ഒരു ത്രികോണ പോര് കണ്ട മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രനും വി. മുരളീധരനും എം.എ വാഹിദും കഴക്കൂട്ടത്ത് ഏറ്റുമുട്ടിയപ്പോൾ 7347 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്ന് കടകംപള്ളി വിജയിച്ചു. ഇത്തവണയും അത്തരമൊരും ത്രികോണ പോരിനുറച്ചാണ് യു.ഡി.എഫ് നിരയിൽ ഡോ. എസ്.എസ് ലാൽ മത്സരത്തിനിറങ്ങുന്നത്.
Adjust Story Font
16