കോവിഡ് പ്രതിരോധത്തിൽ യു.പിക്ക് ലോകാരോഗ്യസംഘടനയുടെ പ്രശംസയെന്ന് യു.പി മുഖ്യമന്ത്രി
സർക്കാരിന്റെ ശ്രമഫലമായി കോവിഡ് വ്യാപനം കുറക്കാനായതായും യോഗി നിയമസഭയിൽ പറഞ്ഞു.

ഉത്തർപ്രദേശിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടന പോലും അഭിന്ദനം അറിയിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാരിന്റെ ശ്രമഫലമായി കോവിഡ് വ്യാപനം കുറക്കാനായതായും യോഗി നിയമസഭയിൽ പറഞ്ഞു.
കോവിഡ് വ്യാപനത്തെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. സംസ്ഥാനത്തെ ആക്ടീവ് കോവിഡ് കേസുകൾ രണ്ടായിരമായി. ആശുപത്രികളിൽ അഞ്ഞൂറിൽ താഴെ പോസിറ്റീവ് കേസുകളെയുള്ളു. രോഗമുക്തരാവുന്നവരുടെ എണ്ണം രാജ്യത്തെ തന്നെ മികച്ചതാണ് യു.പിയിൽ. ലോകാരോഗ്യ സംഘടന വരെ സംസ്ഥാനത്തെ അഭിനന്ദിച്ചുവെന്നും യോഗി പറഞ്ഞു.
കോവിഡ് കാലത്ത് തൊഴിലാളികൾക്കും വഴിയോര കച്ചവടക്കാർക്കും സർക്കാർ ക്ഷേമ പദ്ധതി പ്രഖ്യാപിക്കുകയും നടപ്പിലാക്കും ചെയ്തു. എന്നാൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നുവെന്നും യോഗി കുറ്റപ്പെടുത്തി.
Adjust Story Font
16