Top

'ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ല': യുഡിഎഫിന് ബൂമറാങ്ങാകുമെന്ന് എളമരം കരീം

ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും എളമരം കരീം

MediaOne Logo

  • Updated:

    2021-03-07 02:19:17.0

Published:

7 March 2021 2:40 AM GMT

ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ല: യുഡിഎഫിന് ബൂമറാങ്ങാകുമെന്ന് എളമരം കരീം
X

ഐ ഫോണ്‍ വിവാദം യുഡിഎഫിന് ബൂമറാങ്ങാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ഐ ഫോണ്‍ ആര് വാങ്ങിയെന്നത് സര്‍ക്കാരുമായി ബന്ധമുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും എളമരം കരീം മീഡിയവണിനോട് പറഞ്ഞു.

പി ജയരാജനും ജി സുധാകരനും വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തുന്നതില്‍ അസ്വാഭാവികതയില്ല. പ്രിയപ്പെട്ട നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത് കാര്യമാക്കേണ്ടെന്നും എളമരം കരീം പ്രതികരിച്ചു. ഐ ഫോണ്‍ വിവാദം അടഞ്ഞ അധ്യായമാണ്. കുറ്റ്യാടിയിലെ പ്രതിഷേധവും സ്വാഭാവികം മാത്രമാണെന്നും എളമരം കരീം പറഞ്ഞു.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ്, ചോദ്യം ചെയ്യുന്ന വേളയിലാണ് സ്വപ്‌ന ഈ മൊഴി നല്‍കുന്നത്. ഈ മൂന്നു മാസവും ഒരു തെളിവും ശേഖരിക്കാനോ ആരെയും ചോദ്യം ചെയ്യാനോ അന്വേഷണ ഏജന്‍സികള്‍ക്കായില്ല. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്നതാണെന്ന് എല്ലാവര്‍ക്കും അറിയും. കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തിലാണ് രാജ്യം മുഴുവനും പെരുമാറുന്നതെന്നും എളമരം കരീം പറഞ്ഞു.

Watch video:

TAGS :

Next Story