ദൃശ്യം സംവിധാനം ചെയ്തത് ജിസ് ജോയ് ആയിരുന്നെങ്കിലോ? ക്ലൈമാക്സ് ദേ ഇങ്ങിനെ ആയിരിക്കും
ദൃശ്യം 2 മറ്റേതെങ്കിലും സംവിധായകരാണ് ഒരുക്കിയതെങ്കില്‍ എങ്ങിനെയാകുമെന്ന തരത്തിലുള്ള ട്രോളുകളും വരുന്നുണ്ട്

ദൃശ്യം 2വിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും അവസാനമില്ല. ഒന്ന് തീരും മുന്‍പ് അടുത്തത് വന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിന് എന്ന കഥാപാത്രത്തിന്റെ ഡയലോഗായിരുന്നു ഏറ്റവും അവസാനമായി ട്രോളുകളുടെ രൂപത്തില്‍ വന്നത്. ദൃശ്യം 2 മറ്റേതെങ്കിലും സംവിധായകരാണ് ഒരുക്കിയതെങ്കില്‍ എങ്ങിനെയാകുമെന്ന തരത്തിലുള്ള ട്രോളുകളും വരുന്നുണ്ട്. ഇപ്പോള്‍ ദൃശ്യത്തിന്റെ ആദ്യഭാഗം ജിസ് ജോയിയാണ് സംവിധാനം ചെയ്തിരുന്നെങ്കില്‍ ക്ലൈമാക്സ് എങ്ങിനെയായിരിക്കുമെന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ये à¤à¥€ पà¥�ें- "ലാലേട്ടന്റെ മുഖത്ത് ഞാന്‍ അടിക്കുകയോ , അയ്യോ എനിക്ക് ഓര്‍ക്കാന്‍കൂടി വയ്യ"; ദൃശ്യം 2 ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് ആശ ശരത്
ദൃശ്യത്തിന്റെ അവസാന ഭാഗത്ത് കുറ്റബോധം തോന്നി പ്രഭാകറിനോട് വരുണിനെ കൊന്നത് താനാണെന്ന് സമ്മതിക്കുന്ന ജോര്‍ജുകുട്ടിയെ വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ജിസ് ജോയ് തന്നെ സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേയിലെ കെ.പി.എ.സി ലളിതയുടെ കഥാപാത്രവും വിജയ് സൂപ്പറും പൌര്‍ണമിയിലെ സിദ്ധിഖിന്റെ കഥാപാത്രവും കയറി വരുന്നുണ്ട്. ഒടുവില്‍ കുറ്റസമ്മതം നടത്തി ജോര്‍ജ്ജുകുട്ടി ജയിലിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. വര്ക്കിച്ചന് ജെ. പുത്തന്‍വീട്ടില്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Adjust Story Font
16