LiveTV

Live

VOTE 2019

എന്താണ് ഓപ്പണ്‍ വോട്ട് ? അറിയേണ്ടതെല്ലാം

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓപ്പണ്‍ വോട്ട് എന്നൊന്ന് ഉണ്ടോ ?ഈ ചോദ്യത്തിന് ഇല്ല എന്നു തന്നെയാണ് ഉത്തരം അപ്പോള്‍ പിന്നെ എന്താണീ ഓപ്പണ്‍ വോട്ട്?

എന്താണ് ഓപ്പണ്‍ വോട്ട് ? അറിയേണ്ടതെല്ലാം

ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ഏകദേശം അതിന്റെ പാതിദൂരം പിന്നിട്ടിരിക്കുന്നു. കേരളത്തില്‍ പോളിങിന് ശേഷം ഉയര്‍ന്ന പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ഓപ്പണ്‍ വോട്ട് എന്താണെന്നും അതിന്റെ സാധുത എത്രത്തോളമാണെന്നും.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓപ്പണ്‍ വോട്ട്  എന്നൊന്നില്ല അപ്പോള്‍ പിന്നെ ഓപ്പണ്‍ വോട്ട് എന്താണ്? 1961ലെ കണ്ടക്റ്റ്‌ ഓഫ് ഇലക്ഷൻ റൂൾസ് (സ്റ്റാറ്റ്യുട്ടറി റൂൾസ് ആൻഡ് ഓർഡർ) വകുപ്പ് 49എന്‍ പ്രകാരം കംപാനിയൻ വോട്ട് അഥവാ ഓപ്പൺ വോട്ട് പൂര്‍ണ്ണമായും നിയമപരമാണ്. കാഴ്ചയില്ലാത്തതിനാൽ ചിഹ്നം തിരിച്ചറിയാൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടൺ അമർത്താൻ കഴിയാത്തവര്‍ക്കും വാർദ്ധക്യസഹജമായ അവശത നേരിടുന്നവർക്കും പോളിങ് ബൂത്തിൽ കംപാനിയൻ വോട്ട് സൌകര്യം പ്രയോജനപ്പെടുത്താം. പക്ഷെ ഇതിന് പ്രിസൈഡിങ് ഓഫിസറുടെ അനുവാദം നിര്‍ബന്ധമാണ്. ഈ സംവിധാനമാണ് ഓപ്പണ്‍ വോട്ട് എന്നറിയപ്പെടുന്നത്.

എന്താണ് ഓപ്പണ്‍ വോട്ട് ? അറിയേണ്ടതെല്ലാം

കംപാനിയൻ വോട്ടിന്റെ നിബന്ധനകള്‍

ബട്ടണ്‍ അമർത്താൻ സാധിക്കുമെങ്കിൽ യഥാർഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യേണ്ടത്. കൂടെ വരുന്നയാള്‍ക്ക് വോട്ടിങ് മെഷീന്‍ ഇരിക്കുന്ന സ്ഥലം വരെ അനുഗമിക്കാം. എത്രത്തോളം സഹായം ആവശ്യമാണെന്ന് തീരുമാനിക്കേണ്ടത് പ്രിസൈഡിങ് ഓഫിസറാണ്. ഇതിനായി 14എ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്.

പരസഹായം കൂടാതെ വോട്ട് ചെയ്യാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയെ കൂടെ കൊണ്ടു പോകാം. ഇപ്രകാരം സഹായിയാകുന്നയാള്‍ മറ്റൊരു സമ്മതിദായകനു വേണ്ടിയും ഒരു പോളിങ് സ്റ്റേഷനിലും ഓപ്പണ്‍ വോട്ട് ചെയ്തിട്ടില്ലെന്നും ,താന്‍ രേഖപ്പെടുത്തിയ കംപാനിയൻ വോട്ട് രഹസ്യമായി തന്നെ സൂക്ഷിച്ചുകൊള്ളാമെന്നും രേഖാമൂലം പ്രിസൈഡിങ് ഓഫീസർക്ക് ഉറപ്പ് നല്‍കണം. അടുത്ത ബന്ധുവിനെയോ വോട്ടർക്ക് വിശ്വാസമുള്ള മറ്റൊരെയെങ്കിലുമോ ആണ് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തെരഞ്ഞെടുക്കേണ്ടത്. സഹായിയായെത്തുന്ന ആളിന്റെ വലതു കൈയ്യിലെ ചൂണ്ടുവിരലിലും യഥാര്‍ഥ വോട്ടറുടെ ഇടതു ചൂണ്ടുവിരലിലുമാണ് മഷി പതിക്കുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ ഇപ്രകാരം വോട്ട് ചെയ്യാന്‍ സഹായിക്കാം. എന്നാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്കോ മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കോ ഇതിന് സാധിക്കില്ല. ചെയ്യപ്പെടുന്ന ഓരോ ഓപ്പണ്‍ വോട്ടും പ്രിസൈഡിങ് ഓഫീസർ ലിസ്റ്റുകളായി ഫോം 14A യിൽ പ്രത്യേകം സൂക്ഷിക്കണം.

എന്താണ് ഓപ്പണ്‍ വോട്ട് ? അറിയേണ്ടതെല്ലാം

എങ്ങനെയാണ് ഓപ്പണ്‍ വോട്ട് സാധുവാകുന്നത് ?

റൂൾ 49N (1) ൽ പറയുന്നതുപോലെയാവണം ഓപ്പണ്‍ വോട്ടിന്‍റെ നടപടിക്രമം. പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെയാവണം വോട്ടു ചെയ്യുന്നത്.

പോളിങ് സ്റ്റേഷനിലുള്ള തെരഞ്ഞെടുപ്പ് ഏജന്റുമാർ തല്‍സമയം വോട്ട് എതിര്‍ക്കാതിരിക്കുകയും പിന്നീട് പ്രിസൈഡിങ് ഓഫീസർ ഫോം 14A യിൽ അതു രേഖപ്പെടുത്തുകയും ചെയ്താൽ ഓപ്പൺ വോട്ട് നിയമാനുസൃതമാകുന്നു. വീണ്ടുമൊരവസരത്തില്‍ ഇതില്‍ എതിര്‍പ്പുന്നയിക്കാന്‍ കഴിയില്ല. പ്രിസൈഡിങ് ഓഫീസർക്ക് മുൻപാകെ ഉറപ്പ് നല്‍കി വോട്ട് ചെയ്യുന്ന സമയം ഏതെങ്കിലും പോളിങ് ഏജന്റ് പരാതിപ്പെട്ടില്ലെങ്കിൽ അതൊരു സാധുതയുള്ള വോട്ടാണ്.