LiveTV

Live

VOTE 2019

ലിസ്റ്റില്‍ പേരില്ലാഞ്ഞിട്ടും പൗരാവകാശം വിനിയോഗിച്ച് താരങ്ങള്‍

തമിഴ് നടന്‍മാരായ ശിവകാര്‍ത്തികേയനും ശ്രീകാന്തിനുമാണ് വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ ഒരേ അനുഭവം ഉണ്ടായത്.

 ലിസ്റ്റില്‍ പേരില്ലാഞ്ഞിട്ടും പൗരാവകാശം വിനിയോഗിച്ച് താരങ്ങള്‍

തമിഴ് നടന്‍മാരായ ശിവകാര്‍ത്തികേയനും ശ്രീകാന്തിനുമാണ് വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ ഒരേ അനുഭവം ഉണ്ടായത്. ഏപ്രില്‍ 18 ന് ശിവ കാര്‍ത്തികേയനും ഭാര്യ ആരതിയും വലസരവക്കം ഗുഡ് ഷെപ്പേര്‍ഡ് സ്കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്ന് അറിഞ്ഞത്. പ്രത്യേക അനുമതി എടുത്തതിനു ശേഷമാണ് ശിവ കാര്‍ത്തികേയന് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. വോട്ട് ചെയ്തതിന് ശേഷം ‘വോട്ട് നമ്മുടെ അവകാശമാണ് അതിനു വേണ്ടി പോരാടണം’ എന്ന് ശിവ കാര്‍ത്തികേയന്‍ ട്വീറ്ററില്‍ കുറിച്ചു. ഇതേ തുടര്‍ന്ന് തമിഴ്നാട് തെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രദ സാഹൂ സെക്രട്ടറിയേറ്റിലെ മാധ്യമങ്ങളോട് ശിവ കാര്‍ത്തികേയന്‍റെ പേര് വോട്ട് ലിസ്റ്റില്‍ ഇല്ലാതിരുന്നത് പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ തെറ്റാണെന്നും അവര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്നും പറഞ്ഞു.

ശ്രീകാന്തും ഭാര്യയും വോട്ട്ചെയ്യാന്‍ എത്തിയപ്പോള്‍ ഇതേ സാഹചര്യം തന്നെയാണ് ഉണ്ടായത്. പോളിംഗ് ബൂത്തില്‍ എത്തിയപ്പോള്‍ അവിടെ ഉള്ള വിലാസവും ആധാര്‍ കാര്‍ഡിലെ വിലാസവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. അതിനു ശേഷം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് വോട്ട്ചെയ്യാന്‍ യോഗ്യനാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷമാണ് ശ്രീകാന്തിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്.