LiveTV

Live

VOTE 2019

ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചു കഴിഞ്ഞെന്ന് എം.ലിജു

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായി ജനങ്ങൾ വിധി എഴുതി. ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫിന് അനുകൂലമാകും

ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചു കഴിഞ്ഞെന്ന് എം.ലിജു

ആലപ്പുഴയിൽ സി.പി.എം തോൽവി സമ്മതിച്ചു കഴിഞ്ഞെന്ന് ഡി.സി.സി അധ്യക്ഷൻ എം.ലിജു. കോൺഗ്രസ്സ് - ബി.ജെ.പി ഒത്തുകളിയെന്ന് സി.പി.എം ആരോപിക്കുന്നത് പരാജയ ഭീതി കൊണ്ടാണ്. ആലപ്പുഴയിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും ലിജു വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്‍റെ ഈ പ്രതികരണത്തോട് ഡി.സി.സി പ്രസിഡന്‍റ് എം.ലിജു മറുപടി പറഞ്ഞത് ഇങ്ങനെ.

പോളിംഗ് ശതമാനം ഉയർന്നതിന്‍റെ കാരണവും ലിജു വ്യക്തമാക്കി.വിശകലനങ്ങൾ നടന്നുവരികയാണ്. മണ്ഡലത്തിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ആയിരുന്നുവെന്നും ഷാനിമോൾ മികച്ച വിജയം നേടുമെന്നും ഡി.സി.സി നേതൃത്വം വ്യക്തമാക്കി.