LiveTV

Live

VOTE 2019

‘’ഇന്നസെന്റ് ജയിക്കും, താമര വെട്ടിക്കളയും’’; കുട്ടിതാരത്തെ കാണാന്‍ ഇന്നസെന്റ് എത്തി

സിനിമയിൽ കണ്ട് ഏറെ ചിരിച്ച തന്റെ പ്രിയതാരം ഇന്നസെന്റ് വീട്ടിലെത്തിയപ്പോൾ തുറവൂർ നടേപിള്ളി വീട്ടിൽ ബിജുവിന്റെയും വിജിതയുടെയും അഞ്ചു വയസുകാരൻ മകൻ ശ്രീദേവിന് അമ്പരപ്പും ആഹ്ലാദവും

‘’ഇന്നസെന്റ് ജയിക്കും, താമര വെട്ടിക്കളയും’’; കുട്ടിതാരത്തെ കാണാന്‍ ഇന്നസെന്റ് എത്തി

സോഷ്യൽ മീഡിയയിൽ വൈറലായ തന്റെ ആരാധകനായ കുട്ടി താരത്തെ നേരിൽ കാണാൻ ഇന്നസെന്റ് തുറവൂരിലെ വീട്ടിലെത്തി. എൽ.ഡി.എഫ് സ്ഥാനാർഥിയായ ഇന്നസെന്റിന്റെ വിജയത്തിനായി വീട്ടുകാരോട് തർക്കിക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

സിനിമയിൽ കണ്ട് ഏറെ ചിരിച്ച തന്റെ പ്രിയതാരം ഇന്നസെന്റ് വീട്ടിലെത്തിയപ്പോൾ തുറവൂർ നടേപിള്ളി വീട്ടിൽ ബിജുവിന്റെയും വിജിതയുടെയും അഞ്ചു വയസുകാരൻ മകൻ ശ്രീദേവിന് അമ്പരപ്പും ആഹ്ലാദവും. എൽ.ഡി.എഫ് സ്ഥാനാർഥി കൂടിയായ ഇന്നസെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് വീട്ടുകാരോട് തർക്കിച്ചു പറയുന്ന വീഡിയോയാണ് ശ്രീദേവിനെ താരമാക്കിയത്.

അമ്പട മിടുക്കാ, ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ.

Posted by Innocent on Monday, April 22, 2019

അച്ഛൻ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകംതന്നെ വൈറലായി മാറികഴിഞ്ഞു. ചൊവ്വാഴ്ച 12 മണിയോടെയാണ് ആ കുട്ടി താരത്തെ കാണാൻ കുട്ടിയുടെ തുറവൂർ തലക്കോട്ട് പറമ്പിലുള്ള വീട്ടിലെത്തിയത്. ശ്രീദേവിന് ആഹ്ലാദവും അമ്പരപ്പും അടക്കാനായില്ല. കുശലങ്ങൾ ചോദിച്ച് അരമണിക്കൂറോളം ഇന്നസെന്റ് കുട്ടിയോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്.