LiveTV

Live

VOTE 2019

കന്നിവോട്ട് ചെയ്ത് ആശാ ശരത്

82 വയസുള്ള പിതാവ് ഒരിക്കൽ പോലും വോട്ട് പാഴാക്കിയിട്ടില്ല. 

കന്നിവോട്ട് ചെയ്ത് ആശാ ശരത്

സിനിമാ നടി ആശാ ശരത്, പെരുമ്പാവൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 86-ാം നമ്പർ ബൂത്തിൽ തന്റെ കന്നിവോട്ട് രേഖപ്പെടുത്തി. 18-ാം വയസിൽ പ്രവാസ ലോകത്തേക്ക് പോയ ഇവർ അച്ഛൻ കൃഷ്ണൻകുട്ടിയുടെ നിർബന്ധപ്രകാരമാണ് ഇപ്പോൾ വോട്ട് ചെയ്യാനെത്തിയത്. 82 വയസുള്ള പിതാവ് ഒരിക്കൽ പോലും വോട്ട് പാഴാക്കിയിട്ടില്ല. ഇപ്പോൾ ആശുപത്രിയിലെ ചികിത്സക്കിടയിൽ ഡോക്ടറോട് പ്രത്യേക അനുവാദം വാങ്ങി വോട്ട് ചെയ്യാനെത്തിയ പിതാവ് ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു മാതൃകയെന്നാണ് ആശാ ശരത് പറയുന്നത്. സിനിമാ ലോകത്തു നിന്നുള്ള സ്ഥാനാർഥികളിൽ നല്ലത് ചെയ്യാൻ കഴിവുള്ളവർ വിജയിക്കണമെന്ന് ആശാ ശരത് പറഞ്ഞു.