LiveTV

Live

VOTE 2019

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

എന്താണ് യഥാര്‍ത്ഥത്തില്‍ ആം ആദ്‍മി പാര്‍ട്ടിയില്‍ സംഭവിച്ചത്.....  ആം ആദ്‌മി കേരള ഘടകത്തിന്‍റെ കണ്‍വീനറായ തുഫൈല്‍ പി.ടി സംസാരിക്കുന്നു.

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’
‘’2014 ല്‍ മത്സരരംഗത്ത് അവരും ഉണ്ടായിരുന്നതാണ്... പിന്നെ ഇത്തവണ അവര്‍ എവിടെപ്പോയി... കേരളത്തില്‍, പാര്‍ട്ടിയെ കുറിച്ച് ഒരു വിവരവുമില്ലല്ലോ...’’  -2019 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ മലയാളികള്‍ അന്വേഷിക്കുന്നുണ്ട് ആം ആദ്‍മി പാര്‍ട്ടിയെ... ഇപ്പോഴിതാ, ലോക്‍സഭാ തെര‍ഞ്ഞെടുപ്പില്‍ ആം ആദ്‍മി കേരള ഘടകത്തിന്‍റെ പിന്തുണ യു.ഡി.എഫിനെന്ന് സംസ്ഥാന കണ്‍വീനര്‍ സി. ആര്‍ നീലകണ്ഠന്‍റെ പ്രസ്താവന വരുന്നു, കേന്ദ്ര നേതൃത്വം അത് നിഷേധിക്കുന്നു, പാര്‍ട്ടിയുടെ പിന്തുണ ഇടതുപക്ഷത്തിനാണെന്ന് പ്രഖ്യാപിക്കുന്നു, സി. ആറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നു.. അങ്ങനെ വീണ്ടും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആം ആദ്‍മി പാര്‍ട്ടി. എന്താണ് യഥാര്‍ത്ഥത്തില്‍ ആം ആദ്‍മി പാര്‍ട്ടിയില്‍ സംഭവിച്ചതെന്ന് തുറന്ന് സംസാരിക്കുകയാണ് ആം ആദ്‌മി കേരള ഘടകത്തിന്‍റെ കണ്‍വീനറായ തുഫൈല്‍ പി.ടി.
‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

കേരളത്തിലെ ആം ആദ്‍മി ഘടകത്തില്‍ ഭിന്നതയുണ്ടോ? തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ എന്തുകൊണ്ടാണ് ആം ആദ്‍മിക്ക് ഒരു ആശയകുഴപ്പമുണ്ടായത്

ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല അതില്‍. സി. ആര്‍ നീലകണ്ഠന്‍ തന്‍റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് പാര്‍ട്ടിയിലെ ആരുമായും ചര്‍ച്ച ചെയ്തില്ലെന്നതാണ് പ്രശ്നം. അദ്ദേഹത്തിന്‍റെ തീരുമാനം ഏകപക്ഷീയമായിപ്പോയി. പാര്‍ട്ടി എന്നെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിന്‍റെ ചുമതല നല്‍കി അയച്ചത് തന്നെ പാര്‍ട്ടിയുടെ നയങ്ങള്‍ ഇവിടെ നടപ്പാക്കാനാണ്.. ഞാന്‍ പോലും സി.ആറിന്‍റെ തീരുമാനം അറിഞ്ഞിരുന്നില്ല.

കോണ്‍ഗ്രസ്സുമായും ഇടതുമായും ഒക്കെ തെരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ ഇടതു വലതും പക്ഷങ്ങള്‍ ആയതുകൊണ്ടുതന്നെ പ്രത്യേകിച്ചൊരു പാര്‍ട്ടിക്ക് പിന്തുണ കൊടുക്കേണ്ടതില്ലെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അതിനിടയിലാണ് ഒറ്റയാള്‍ തീരുമാനം പോലെ സി. ആര്‍ നീലകണ്ഠന്‍ തന്‍റെ തീരുമാനം പ്രഖ്യാപിക്കുന്നത്. അതില്‍ മറ്റ് ആശയക്കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.

പാര്‍ട്ടി മറ്റ് സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നില്ല എന്നത് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം നേരത്തെ എടുത്ത തീരുമാനമാണ്. കഴിഞ്ഞ തവണ 500 ഓളം മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിച്ചതാണ്. ഇത്തവണ പൊതുശത്രുവിനെതിരെയാണ് മത്സരം.. പൊതുശത്രുവിനെതിരെ ഒരുമിച്ച് നില്‍ക്കുക.. അതിനാല്‍ വോട്ട് വിഭജിക്കേണ്ടതില്ല, ഇതായിരുന്നു പാര്‍ട്ടിയുടെ തീരുമാനം.

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

കേരളത്തിലെ ആം ആദ്‍മി പാര്‍ട്ടിക്ക് എന്താണ് പറ്റിയത്... പാര്‍ട്ടിക്ക് ഇവിടെ പഴയ ഊര്‍ജ്ജം നഷ്ടപ്പെട്ടിരിക്കുകയാണല്ലോ..?

സി. ആര്‍ നീലകണ്ഠന്‍ നല്ലരീതിയിലാണ് കഴിഞ്ഞ 3 വര്‍ഷം പാര്‍ട്ടിയെ നയിച്ചിട്ടുള്ളത്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കാലാവധി കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി കേരള ഘടനയ്ക്കുള്ളില്‍ ഒരു പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് കേന്ദ്രനേത‍ൃത്വം. തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റമുണ്ടാകും. മാത്രമല്ല, പാര്‍ട്ടിയുടെ ആശയങ്ങള്‍ പലപ്പോഴും കേരളത്തിലേക്ക് എത്തുന്നില്ല. ഒന്നാമതായി കേരളത്തിലെ മീഡിയ ആം ആദ്‍മി പാര്‍ട്ടിയുടെ പൊളിറ്റിക്സിന് അത്ര പ്രാധാന്യം കൊടുക്കുന്നില്ല.. ഇങ്ങനെയാണ് ആം ആദ്‍മി പാര്‍ട്ടിയുടെ രീതി എന്ന് ആളുകള്‍ അറിയുന്നില്ല..ഏതായാലും ഒരു നേതൃമാറ്റത്തിലൂടെ പാര്‍ട്ടി ഒരു പൊളിച്ചെഴുത്തിനുള്ള പാതയിലായിരുന്നു.

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

മീഡിയ പ്രാധാന്യം നല്‍കിയില്ല എന്നൊന്നും പറയരുത്.. എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും തുടങ്ങി നിരവധി പ്രശസ്തര്‍ പാര്‍ട്ടിയുടെ ഭാഗമായിരുന്നു തുടക്കത്തില്‍. അതുകൊണ്ടുതന്നെ യൂത്ത് അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു... കൃത്യമായി വാര്‍ത്തകളിലും, സോഷ്യല്‍മീഡിയകളിലും പാര്‍ട്ടി നിറഞ്ഞുനിന്നിരുന്നു....

അങ്ങനെയല്ല, ഇടതുപക്ഷത്തിന് മാത്രമല്ല, ബാംഗ്ലൂരില്‍ ഞങ്ങള്‍ പ്രകാശ്‍രാജിന് പരസ്യ പിന്തുണ കൊടുത്തിട്ടുണ്ട്. മനീഷ് സിസോദി അവിടെപ്പോയി പ്രചാരണത്തില്‍ പങ്കെടുത്തിട്ടുണ്ട്. കനയ്യകുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി ആയിട്ടുപോലും പ്രചാരണത്തിന് അരവിന്ദ് കെജ്‍രിവാള്‍ ബീഹാറിലേക്ക് പോകും എന്നാണ് പറഞ്ഞിട്ടുള്ളത്. കോണ്‍ഗ്രസ് ചെയ്യാത്ത വിശാലമായ ഒരു രാഷ്ട്രീയം ഉണ്ട് ഇവിടെ. അതാണ് ആം ആദ്‍മി പാര്‍ട്ടിയുടെ രാഷ്ട്രീയം... ഇത് ഇവിടെ ആരും തിരിച്ചറിയുന്നില്ല.. മീഡിയകളിലൂടെയും അത് പുറത്തുവരുന്നില്ല.. അതുകൊണ്ടാണ് ആരും അത് ചര്‍ച്ച ചെയ്യാത്തത്.

പ്രാദേശിക രാഷ്ട്രീയം ശക്തിപ്പെടുത്തുന്ന രാഷ്ട്രീയത്തിന് മാത്രമേ ഇനി പ്രസക്തിയുള്ളൂ. ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതും അതുകൊണ്ടാണ്. ഇനി ഒരു പക്ഷേ, തെരഞ്ഞെടുപ്പിന് ശേഷം തൂക്കു പാര്‍ലമെന്‍റാണ് നിലവില്‍ വരുന്നതെങ്കില്‍, നിരാകരിക്കപ്പെട്ട മൂന്നാംമുന്നണിയെന്ന ആശയം വീണ്ടും ഉയര്‍ന്നുവരാനിടയുണ്ട്. ചിലപ്പോള്‍ ഒരു മൂന്നാം മുന്നണിയാവാം ഗവണ്‍മെന്‍റ് രൂപീകരിക്കുന്നത്. ഇതൊന്നും കേരളത്തിലെ മീഡിയ ചര്‍ച്ച ചെയ്യുന്നില്ല..

നമ്മുടെ മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെയറിയാം.. കേരളത്തിലെ വാര്‍ത്തകള്‍ കഴിഞ്ഞാല്‍ പിന്നെ, ഡല്‍ഹിയിലെ വാര്‍ത്തകളാണ് വരുന്നത്... അതുകഴിഞ്ഞാല്‍ പിന്നെ ലോകത്തിലെ വാര്‍ത്തകള്‍. കര്‍ണാടകയില്‍, ആന്ധ്രയില്‍, തമിഴ്നാട്ടില്‍ എന്ത് നടക്കുന്നുവെന്ന് നമ്മള്‍ കൃത്യമായി നിരീക്ഷിക്കാറില്ല. എന്നിട്ടും ഒരൊറ്റ ഫ്രെയിമില്‍, അരവിന്ദ് കെജ്‍രിവാള്‍, പിണറായി വിജയന്‍, മംമ്‍താ ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ വന്നില്ലേ... ആ വാര്‍ത്ത, ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതിയുടെ മാറ്റമാണെന്നാണ് പറയുന്നത്. സംസ്ഥാനങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നു, മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു നില്‍ക്കുന്നു.. പ്രാദേശികതയ്ക്ക് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നു.. ആ ഒരു സാധ്യതയാണ് മീഡിയ ചര്‍ച്ച ചെയ്യേണ്ടത്..

രാഹുല്‍ വയനാട്ടില്‍ വന്ന് പറഞ്ഞു, മലയാളികള്‍ മറ്റുള്ളവരേക്കാള്‍ ചെറുതല്ലെന്നൊക്കെ, അത് കോണ്‍ഗ്രസിനേക്കാള്‍ മുമ്പേ, ആം ആദ്‍മിയുടെ നിലപാടാണ്.. ബദ്ധവൈരികളായ പിണറായി വിജയനേയും മംമ്‍താ ബാനര്‍ജിയെയും ഒരു വേദിയിലെത്തിച്ചത് ആം ആദ്‍മി പാര്‍ട്ടിയാണ്.. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിപ്ലവമല്ലേ അത്. ലഫ്റ്റന്‍റ് ഗവര്‍ണര്‍- കെജ്‍രിവാള്‍ പ്രശ്നം വന്നപ്പോള്‍, കെജ്‍രിവാളിന് പിന്തുണയുമായെത്തിയത് മംമ്‍തയും പിണറായിയുമാണ്... മൂന്നാം മുന്നണി എന്ന സാധ്യത എത്രയില്ലെന്ന് പറഞ്ഞാലും, അത് വീണ്ടും വരികയാണ്...

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

എന്തുകൊണ്ടാണ് കേരളത്തില്‍ പാര്‍ട്ടി നേതൃത്വത്തിനിടയില്‍ ഒരു പൊളിച്ചെഴുത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്?

പാര്‍ട്ടിയുടെ കേരളഘടകത്തിന് പരാജയമുണ്ടായതായാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതൊരു വ്യക്തിയല്ല, മൊത്തം സംസ്ഥാനഘടകത്തിനെയാണ് ഞാനതില്‍ കുറ്റം പറയുന്നത്. പല സാംസ്കാരിക നായകരും ഇതില്‍ നിന്ന് വിട്ടുപോയി.. സാറാ ജോസഫ്, എം എന്‍ കാരശേരി പോലുള്ളവര്‍ വിട്ടുപോയി. അനിതാ പ്രതാപ്, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാടിനെ പോലുള്ളവര്‍ ഇത്തരമൊരു പാര്‍ട്ടിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞവരായിരുന്നു. ഇതെല്ലാം സംസ്ഥാനഘടകത്തിന്‍റെ പരാജയമാണ്. ഇതിനൊരു പൊളിച്ചെഴുത്ത് നടത്താന്‍ കേന്ദ്രനേതൃത്വം തയ്യാറാവുന്നു എന്നിടത്താണ് പാര്‍ട്ടിയുടെ പ്രസക്തി.

എന്തുകൊണ്ടാണ് കേരളത്തിലെ ആം ആദ്‍മി പരാജയമാണെന്ന് കേന്ദ്ര നേതൃത്വം പറയുന്നത്?

അത് നമ്മള്‍ പഠിച്ചുകൊണ്ടുവരുന്നതേയുള്ളൂ.. സത്യത്തില്‍ ആം ആദ്‍മിയുടെ കേന്ദ്ര നേതൃത്വം തുടക്കത്തില്‍ കേരളത്തെ ഫോക്കസ് ചെയ്തിരുന്നില്ലെന്നതാണ് വസ്തുത.. നമുക്കതിന് തക്ക റിസോഴ്സസ് ഇല്ലായിരുന്നു. രാഷ്ട്രീയപരമായി ഇപ്പോഴും ശൈശവ ദശയിലാണ് പാര്‍ട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ തക്ക റിസോഴ്സുകളോ, പണമോ ഒന്നും പാര്‍ട്ടിക്ക് ഇല്ലായിരുന്നു. എന്നാല്‍ കേരള ഘടന കാണിച്ചത് അത്യുത്സാഹമാണ്. അതുകൊണ്ടാണ് അതില്‍ അവര്‍ പരാജയമായിരുന്നുവെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ടാണ് നേത‍ൃത്വത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് പറയുന്നത്. അതുമായി ബന്ധപ്പെട്ട ബാക്കികാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ മുന്നോട്ടുനീക്കുന്നതായിരിക്കും. കേരളത്തില്‍ പാര്‍ട്ടി തിരിച്ചുവരിക തന്നെ ചെയ്യും.

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

ആം ആദ്‍മി തുടങ്ങിവെച്ച വഴികളിലൂടെയാണ്, അല്ലെങ്കില്‍ തുടങ്ങി അവസാനിപ്പിച്ച വഴികളിലൂടെയാണ് മറ്റ് ചെറിയ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നത്. ഇനി കേരളത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഒന്നേയെന്ന് തുടങ്ങുക എന്നത് റിസ്കല്ലേ..

അരവിന്ദ് കെജ്‍രിവാളിനെ പിന്തുണയ്ക്കുന്നവര്‍ കേരളത്തില്‍ കൂടിവരികയാണ്, അത് മനസ്സിലാക്കാന്‍ ഇവിടുത്തെ സാമൂഹ്യ മാധ്യമങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. മാത്രമല്ല, പല സാംസ്കാരിക നായകരും നിയമ‍ജ്ഞരും, പഴയ ബ്യൂറോക്രാറ്റ്സും ഒക്കെ പാര്‍ട്ടിയുടെ പ്രസക്തി മനസ്സിലാക്കി ഇപ്പോഴും പാര്‍ട്ടിയോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്... താമസിയാതെ പാര്‍ട്ടി നേരത്തെയുള്ളതിലും ശക്തമായ സാന്നിധ്യമായി കേരളത്തില്‍ മാറുക തന്നെ ചെയ്യും.

2014 ലെ തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളില്‍ നിന്നായി ആം ആദ്‍മിക്ക് ലഭിച്ചത് രണ്ടര ലക്ഷം വോട്ടുകളാണ്. ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ പല മണ്ഡലങ്ങളിലും ജയപരാജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. പ്രത്യേകിച്ച് ചാലക്കുടി പോലുള്ള മണ്ഡലങ്ങളില്‍. ആ സാഹചര്യം ഇപ്പോഴും അതുപോലെ നിലനില്‍ക്കുന്നു എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കേരള ഘടകം ചിതറിത്തെറിച്ചുപോയതിന്‍റെ പ്രശ്നങ്ങളേ പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ളൂ... കേരളത്തില്‍ മതം മാറുന്നതിനേക്കാള്‍ ഭീകരമാണ്, ഒരു രാഷ്ട്രീയപാര്‍ട്ടി വിട്ടിട്ട് വേറൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് മാറുക എന്നത്. പാര്‍ട്ടിയുടെ ഭാഗമായി നിന്ന് ആരും, മറ്റ് പാര്‍ട്ടിയിലേക്ക് പോകുകയോ തിരിച്ചുപോകുകയോ ഒന്നും ചെയ്തിട്ടില്ല. പക്ഷേ അങ്ങനെയൊരു ഘടന ഇവിടെയില്ലാത്തതുകൊണ്ട് അവര്‍ക്ക് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കാന്‍ പറ്റുന്നില്ല. അവരെയൊക്കെ തിരിച്ചു കൊണ്ടുവരണം. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ സാംസ്കാരിക നായകന്മാരും എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും എല്ലാമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. അവരെയെല്ലാം പാര്‍ട്ടിയിലേക്ക് അടുപ്പിക്കണം. കൂടൂതല്‍ ആളുകളും പാര്‍ട്ടിയിലേക്ക് വരാന്‍ തയ്യാറാകുന്നുണ്ട്. പുതിയ പുതിയ മുഖങ്ങളെ പാര്‍ട്ടിയിലെത്തിക്കാന്‍ അതുവഴി കഴിയും.

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

എന്തുകൊണ്ടാണ് എ.എ.പി കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നത്?

രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിക്കുന്നു. എന്ത് സന്ദേശമാണ് അത് നല്‍കുന്നത്. സി.പി.എമ്മിന് എതിരായിട്ടാണോ കോണ്‍ഗ്രസ് മത്സരിക്കേണ്ടത്. ഇതാണോ പ്രതിപക്ഷ ഐക്യം എന്ന് പറയുന്നത്. ഞങ്ങള്‍ കോണ്‍ഗ്രസ്സിനെ തള്ളിപ്പറയുകയല്ല. കോണ്‍ഗ്രസ്സിന്‍റെ ഈ മനോഭാവത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഒരുപക്ഷേ സി ആര്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടാണ്, ഇടതിനാണ് ഞങ്ങളുടെ പിന്തുണ എന്ന് ഞങ്ങള്‍ക്ക് തുറന്നുപറയേണ്ടി വന്നത്. പ്രതിപക്ഷ ഐക്യമാണ് പാര്‍ട്ടി ലക്ഷ്യംവെക്കുന്നതെന്ന സൂചന നല്‍കാനായിരുന്നു അത്. അല്ലെങ്കില്‍ ആര്‍ക്കാണ് പിന്തുണ എന്ന് പറയാന്‍ കൊട്ടിക്കലാശത്തിന്‍റെ തലേന്ന് വരെ ഞങ്ങള്‍ കാത്തിരിക്കില്ലല്ലോ.. തെരഞ്ഞെടുപ്പിന് ശേഷം സഖ്യചര്‍ച്ചകള്‍ വരികയാണെങ്കില്‍ ഇടതുപക്ഷവുമായി സഹകരിക്കാം എന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചിരുന്നത്.

പക്ഷേ, അതിന് വിരുദ്ധമായാണ് സി ആര്‍, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അത് പാര്‍ട്ടിയുടെ നിലപാടിന് എതിരായി എന്നുമാത്രമല്ല, തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്നും വന്നു. പ്രാദേശിക കക്ഷികളുടെ ഒത്തുചേരല്‍ എന്ന വലിയ പൊളിറ്റിക്കല്‍ മൂവ്‍മെന്‍റിന് വിരുദ്ധമാകും അത്. പാര്‍ട്ടിയുടെ നിലപാട് അതാണ്. അത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണ്.. അവര്‍ പല ഘടകങ്ങള്‍ ആലോചിച്ച് എടുത്ത തീരുമാനമാണ്.. അതുതന്നെയാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് ഒരു വല്യേട്ടന്‍ മനോഭാവമാണ് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയല്ല ഇപ്പോള്‍ പ്രധാനം, രാജ്യമാണ്. നമുക്ക് അധികാരം കിട്ടുക എന്നതിനല്ല മുന്‍ഗണന.. അതിന് വേണ്ടിയാണ് ഞങ്ങള്‍ എല്ലാവരുമായും യോജിച്ച് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു എം.എല്‍.എ പോലുമില്ല. എന്നിട്ടും അവര്‍ ആവശ്യപ്പെടുന്നത് നാല് സീറ്റാണ്. ആം ആദ്‍മി മൂന്ന് കൊടുക്കാമെന്ന് പറഞ്ഞു. 70 ല്‍ 67 ഉം സീറ്റും ആം ആദ്‍മിക്കാണ്. 3 സീറ്റ് ബി.ജെ.പിക്കും. പഞ്ചാബില്‍ ഞങ്ങള്‍ക്ക് 20 എം.എല്‍.എമാരുണ്ട്. അവിടെ അവര്‍ക്ക് സഖ്യം വേണ്ട.. അപ്പോള്‍, ഇവര്‍ കേവലം സീറ്റിന് വേണ്ടിയാണ് സഖ്യമുണ്ടാക്കുന്നത്. ‌പൊതുശത്രുവിനെതിരെയാണ് അണിച്ചേരേണ്ടത്. അതിന് വേണ്ടിയാണ് പ്രദേശിക കക്ഷികളും പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കേണ്ടത്.

എങ്ങനെയാണോ ബി.ജെ.പിയുടെ രാഷ്ട്രീയം അതിനെ അതുപോലെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. അത് സമൂഹത്തില്‍ വീണ്ടും വിഭാഗീയത വര്‍ധിപ്പിക്കുകയാണ് ചെയ്യുക. അവരുടെ വോട്ടുബാങ്ക് നിലനിറുത്തുക എന്നത് കോണ്‍ഗ്രസ്സിന്‍റെ ആവശ്യമാണ്. വീണ്ടും വിദ്വേഷം ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളല്ല ഒരു പാര്‍ട്ടിയെ എതിര്‍ക്കാനായി മറ്റൊരു പാര്‍ട്ടി ചെയ്യേണ്ടത്. അത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാവേണ്ടത്.

തീവ്രദേശീയത ഇന്ത്യയില്‍ വളരുകയാണ്. അതിനെ ബി.ജെ.പിയുടെ വളര്‍ച്ച എന്നൊക്കെ പറയുകയാണെങ്കില്‍ കൂടി, അത് അക്രമമാണ്, വംശീയതയാണ് എന്നു മാത്രമാണ് എല്ലാരും വിശ്വസിച്ചിരിക്കുന്നത്.. ആം ആദ‍്‍മി പാര്‍ട്ടി അതിനെ ഹോളിസ്റ്റിക് ആയാണ് കാണുന്നത്. അതിന്‍റെ ഭാഗമായി അഴിമതി വര്‍ധിച്ചു, രാഷ്ട്രീയത്തില്‍ വലിയ രീതിയില്‍ അക്രമം വര്‍ധിച്ചു, സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കൈകടത്തല്‍ വര്‍ധിച്ചു.. അതിന്‍റെ ഒരു വലിയ ഇര ആം ആദ്‍മി പാര്‍ട്ടിയായിരുന്നു.

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

ഗവര്‍ണറെ ഉപയോഗിച്ചു കൊണ്ട് നിരന്തരം അവര്‍ സംസ്ഥാനത്തിന്‍റെ ഭരണത്തില്‍ ഇടപെട്ടുകൊണ്ടിരുന്നു.. ഒരു ജാതി സര്‍ട്ടിഫിക്കറ്റിനോ വിവാഹ സര്‍ട്ടിഫിക്കറ്റിനോ മറ്റ് രേഖകള്‍ക്കോ ഡല്‍ഹിയില്‍ വില്ലേജ് ഓഫീസില്‍ പോകേണ്ടതില്ല... വീടുകളിലെത്തിച്ചുതരും... ഇത്തരം ഭരണപരിഷ്കാരങ്ങള്‍ക്കൊക്കെ അവര്‍ തടയിടുകയാണ്... അതൊക്കെ ബി.ജെ.പിയുടെ വളര്‍ച്ചയുടെ ഒരു ഭാഗമാണ്... ഇത്തരം ദ്രോഹങ്ങളൊന്നും കാണാതെ ഇവര് അക്രമമാണ് എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല... അതുകൊണ്ടുതന്നെ ബി.ജെ.പിയെ ഒരു പൊതുശത്രുവായിക്കണ്ട് ചെറുക്കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. പ്രാദേശിക വ്യത്യാസങ്ങള്‍ മറന്നുകൊണ്ടാണ് പാര്‍ട്ടി അങ്ങനെയൊരു തീരുമാനമെടുത്തത്. കേരളത്തില്‍ പോലും പാര്‍ട്ടി എല്‍.ഡി.എഫിന് പിന്തുണ കൊടുക്കുന്നത് അങ്ങനെയാണ്.. ജയരാജനെ നിങ്ങള്‍ എങ്ങനെ സപ്പോര്‍ട്ട് ചെയ്യും, പി. വി അന്‍വറിനെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യും ഇതാണ് ആളുകള്‍ ഉയര്‍ത്തുന്ന ചോദ്യം.. പ്രാദേശിക വ്യത്യാസങ്ങള്‍ മറന്നുകൊണ്ട് പൊതുശത്രുവിനെതിരാണ് പിന്തുണ എന്ന് പറയുന്നത് അതുകൊണ്ടാണ്... മാത്രമല്ല, ഇത് സംസ്ഥാന ഘടകം എടുത്ത തീരുമാനമല്ല... രാജ്യത്തെ പല ഘടകങ്ങള്‍ മാനിച്ചുകൊണ്ട് ദേശീയനേതൃത്വം എടുത്ത തീരുമാനമാണത്...

‘’എന്തുകൊണ്ട് ആം ആദ്‍മി പാര്‍ട്ടി കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു?’’

തുഫൈലിനെ ഒന്ന് സ്വയം പരിചയപ്പെടുത്താമോ?

ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്... ഔട്ട്ലുക്കിലെ ജോലി രാജിവെച്ചാണ് എ.എ.പിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു അത്. ഞാന്‍ ജേര്‍ണലിസം തുടങ്ങിയ കാലത്താണ്, അവരുടെ ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്‍ഷന്‍ മൂവ്‍മെന്‍റ് വരുന്നത്. ഞാനത് കൃത്യമായി ഫോളോ ചെയ്തിരുന്നു. അങ്ങനെയാണ് പാര്‍ട്ടിയുടെ നേതാക്കളുമായി എനിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. ഞാനും ആശിഷ് ഖേത്തനും ഒരുമിച്ചാണ് തെഹല്‍ക്കയില്‍ വര്‍ക് ചെയ്തിരുന്നത്.

നിലവില്‍ പാര്‍ട്ടിയുടെ ആക്ടീംഗ് കണ്‍വീനര്‍ ആണ് ഞാന്‍. സെക്രട്ടറി കേരള അഫയേഴ്സ് ആയിട്ടാണ് ഔദ്യോഗികമായി ഞാന്‍ പാര്‍ട്ടിയുടെ ഭാഗമാകുന്നത്. അത് ദേശീയ രാഷ്ട്രീയം നോക്കിയിട്ട് കേരളത്തില്‍ അതിന്‍റെ പ്രതിഫലനം ഉണ്ടാക്കുക എന്നതാണ്. പിന്നെ ഇവിടുത്തെ ആഭ്യന്തരപ്രശ്നങ്ങളൊക്കെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പാര്‍ട്ടി എനിക്ക് കേരള സെക്രട്ടറിയെന്ന ചുമതല കൂടി നല്‍കുകയായിരുന്നു. അതുമാത്രമല്ല, പൊളിച്ചെഴുത്തിന്‍റെ ഭാഗമായി നേതൃമാറ്റ ശ്രമങ്ങള്‍ക്ക് തുടക്കമിടുക കൂടി അതുവഴി പാര്‍ട്ടി ലക്ഷ്യം വെച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അതിലേക്ക് നീങ്ങാനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. പക്ഷേ, പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിയപ്പോള്‍ പാര്‍ട്ടിയുടെ ആക്ടിംഗ് കണ്‍വീനര്‍ ആയി എന്നെ നിയോഗിക്കുകയായിരുന്നു.