LiveTV

Live

VOTE 2019

നോട്ടക്ക് ഒരു വോട്ട്: പാലക്കാട് പ്രചാരണം ശക്തം

നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നോട്ടക്ക് വോട്ട് ചെയ്യാന്‍ ഫാകോ എന്ന കൂട്ടായ്മ ആഹ്വാനം ചെയ്തത്.

നോട്ടക്ക് ഒരു വോട്ട്: പാലക്കാട് പ്രചാരണം ശക്തം

പാലക്കാട് നഗരത്തില്‍ ഒരു വിഭാഗം ആളുകള്‍ നോട്ടക്കായി പ്രചാരണം നടത്തുകയാണ്. നഗരത്തിലെ മാലിന്യ നീക്കം ചെയ്യുന്നത് നിലച്ചതില്‍ പ്രതിഷേധിച്ചാണ് നോട്ടക്ക് ഒരു വോട്ട് എന്ന പേരില്‍ വീടുകള്‍ കയറിയുള്ള പ്രചാരണം.

പാലക്കാട് നഗരത്തിലെ മാലിന്യ നീക്കം നിലച്ചിട്ട് രണ്ട് മാസം പിന്നിട്ടു. നഗരത്തിലെ ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നോട്ടക്ക് വോട്ട് ചെയ്യാന്‍ ഫാകോ എന്ന കൂട്ടായ്മ ആഹ്വാനം ചെയ്തത്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്ക് നോട്ടക്കായുള്ള പ്രചാരണം വലിയ തിരിച്ചടിയാകും. സി.പി.എം - കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്തതിനാലാണ് നോട്ടക്ക് വോട്ട് ചെയ്യണമെന്ന് പ്രചാരണം നടത്തുന്നത്.