LiveTV

Live

VOTE 2019

വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ക്രീനില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, ക്രമനമ്പര്‍ എന്നിവയുള്ള സ്ലിപ്പ് തെളിഞ്ഞുവരും.

 വോട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടണില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. ബട്ടണ് നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. അപ്പോള്‍ വോട്ടര്‍ വിവിപാറ്റ് മെഷീനില്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ക്രീനില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, ക്രമ നമ്പര്‍ എന്നിവയുള്ള സ്ലിപ്പ് തെളിഞ്ഞുവരും. സ്ലിപ്പ് നോക്കി തന്‍റെ വോട്ട് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താം. ഏഴ് സെക്കന്‍റ് നേരം സ്ക്രീനില്‍ സ്ലിപ്പ് തെളിഞ്ഞുകാണാം.