LiveTV

Live

VOTE 2019

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യാജ പ്രചരണം

ഇതുസംബന്ധിച്ച് എ.കെ ആന്റണിയും യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയും പൊലീസിൽ പരാതി നൽകി

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യാജ പ്രചരണം

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ വ്യാജ പ്രചരണം. തിരുവനന്തപുരം മണ്ഡലത്തിൽ എല്‍.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയെന്നാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. എ.കെ ആന്റണിയുടെ ഫോട്ടോ വെച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയെന്ന ഫേസ്ബുക്ക് പേജിന്റെ രൂപത്തിലുമാണ് പ്രചരണം. ഇതുസംബന്ധിച്ച് എ.കെ ആന്റണിയും യൂത്ത് കോൺഗ്രസ് ജില്ല കമ്മറ്റിയും പൊലീസിൽ പരാതി നൽകി. സന്ദേശത്തിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.