LiveTV

Live

VOTE 2019

അവസാന വോട്ടും ഉറപ്പിക്കാന്‍ കോഴിക്കോട്ടെ സ്ഥാനാര്‍ഥികള്‍

മണ്ഡലം എല്‍.ഡി.എഫിന് അനുകൂലമാണ് എ.പ്രദീപ് കുമാര്‍ പറയുന്നു. രണ്ട് തവണ വിജയിച്ച മണ്ഡലത്തില്‍ മൂന്നാമതും വിജയിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍ പങ്കുവെച്ചത്.

അവസാന വോട്ടും ഉറപ്പിക്കാന്‍ കോഴിക്കോട്ടെ സ്ഥാനാര്‍ഥികള്‍

നിശബ്ദ പ്രചാരണ ദിനത്തിലും വോട്ട് പിടിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. കോഴിക്കോട് മണ്ഡലം പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പങ്കുവെക്കുന്നത്. മൂന്നാം തവണയും വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ നിശബ്ദ പ്രചാരണ വേളയില്‍ കാണാനാവുന്നവരെയൊക്കെ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. മണ്ഡലം എല്‍.ഡി.എഫിന് അനുകൂലമാണ് എ.പ്രദീപ് കുമാര്‍ പറയുന്നു. രണ്ട് തവണ വിജയിച്ച മണ്ഡലത്തില്‍ മൂന്നാമതും വിജയിക്കുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പങ്കുവെച്ചത്. പ്രതീക്ഷ കൈവിടാതെ മുന്നണികളും സ്ഥാനാര്‍ഥികളും നിശബ്ദ പ്രചാരണ ദിനത്തില്‍ സജീവമാണ്.