LiveTV

Live

VOTE 2019

നമ്മുടെ വോട്ടുകള്‍ സുരക്ഷിതമല്ലേ?

രാഷ്ട്രീയ പാർട്ടികള്‍ക്ക് ആരാണ് പണം നൽകുന്നതെന്ന് അറിയേണ്ടതില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

നമ്മുടെ വോട്ടുകള്‍ സുരക്ഷിതമല്ലേ?

വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു ഇന്ത്യന്‍ പൗരൻ്റെ അവകാശമാണ്. എന്നാല്‍ അത് തന്നെയാണോ നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത്? നമ്മുടെ വോട്ടുകള്‍ സുരക്ഷിതമാണോ? സുരക്ഷിതമാണെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പാവപ്പെട്ട വോട്ടര്‍മാര്‍ ഇപ്പോഴും ആക്രമണങ്ങള്‍ ഏറ്റുവാങ്ങുന്നു എന്നുള്ളത് നമ്മള്‍ ആലോചിക്കേണ്ട ഒന്നാണ്.

പേപ്പര്‍ ബാലറ്റുകളുടെ കാലത്ത്, അതായത് 1961ല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പറഞ്ഞിരുന്നത് പല ബൂത്തില്‍ നിന്നുള്ള വോട്ടുകള്‍ എണ്ണിയതിനു ശേഷം ശേഖരിച്ചുവെക്കണമെന്നാണ്. അതുകൊണ്ട് തന്നെ പല കോളനിയിലും ഗ്രാമങ്ങളിലും നിന്നു വന്ന ബാലറ്റുകള്‍ അജ്ഞാതമായി തന്നെ നിന്നിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി വോട്ടിംഗ് മെഷീനുകൾ വന്നതോടെ, പോളിങ് ബൂത്തിലെ വോട്ടുകളുടെ വിശദ വിവരങ്ങളും ഇലക്ഷന്‍ കമ്മീഷന്‍ ആര്‍ക്കും കിട്ടത്തക്ക വിധം പുറത്തുവിട്ടു. അതായത് ഓരോ വോട്ടറും വോട്ടിംങ് മെഷീനില്‍ ചെയുന്ന വോട്ടുകള്‍, അതവരുടെ വോട്ട് ചെയ്യുന്നതിന്‍റെ സ്വാതന്ത്രത്തിനേയും ബാധിച്ചു.

ഒരു വോട്ടിംങ് മെഷീനില്‍ 1000-1500 വോട്ടര്‍മാര്‍ക്ക് വരെ വോട്ട് ചെയ്യാനാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കണക്കുകള്‍ അനുസരിച്ച് 200-600 വോട്ടര്‍മാരാണ് നിലവില്‍ വോട്ട്ചെയ്തിട്ടുള്ളത്. എന്ന് വെച്ചാല്‍ ജനസാന്ദ്രതയുള്ള പ്രദേശത്തെ വോട്ടര്‍മാരാണെങ്കില്‍ കൂടി അവരോരോരുത്തരുടെയും വോട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാകുന്നു.

പിന്നെയുള്ളത് സമ്മതിദായകപ്പട്ടികയാണ്. ഈ പട്ടികയില്‍ ഓരോ വോട്ടറിന്‍റെയും പേര്, വിലാസം, വയസ്സ് പിന്നെ ഏത് ബൂത്തിലാണ് അവര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഇതില്‍ ഉള്‍പ്പെടുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരോ മേഖലയിലെയും ജാതി, മതം എന്നിവ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ ശേഖരിക്കാനായി വലിയ തുക തന്നെ നീക്കിവെക്കുന്നുണ്ട്.

പ്രശ്നം ഉദിക്കുന്നത് ഇവിടെയാണ്, സമ്മതിദായകപ്പട്ടികയിലെയും വോട്ടര്‍ മെഷീനില്‍ നിന്നും ലഭിക്കുന്ന അടിസ്ഥാന വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ വായിക്കുബോള്‍ അവിടെ ഒരു കോളിളക്കം തന്നെ സൃഷ്ട്ടിക്കുന്നു. അതാത് പ്രദേശത്തിലെ ഏതൊക്കെ സമുദായത്തിൽപ്പെട്ടവരാണ് അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്തത് എന്നുവരെ പാർട്ടികൾക്ക് അറിയാൻ കഴിയും. ഇത് പിന്നീടുള്ള അക്രമങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. മഹാത്മാ ഗാന്ധി മുന്നറിയിപ്പ് തന്നതുപോലെ ഇത് പാവപെട്ട ജനങ്ങൾക്ക് പൊതു പ്രവർത്തനത്തിനും ക്ഷേമ പദ്ധതിക്കും ഉപയോഗിക്കപ്പെടില്ല.

വരുന്ന അപായത്തെ കുറിച്ച് അറിഞ്ഞ് ഇലക്ഷൻ കമ്മീഷൻ 2008ല്‍ ടോട്ടലൈസര്‍ മെഷീൻ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. ടോട്ടലൈസര്‍ മെഷീനുകളുടെ ഗുണം എന്തെന്നാൽ, 14 ബൂത്തുകളിൽ നിന്നുള്ള വോട്ടുകൾ ഒരുമിച്ച് കൂട്ടുന്നു. അതും വളരെ സുരക്ഷിതമായി. ഇതിനെയാണ് ‘ക്ലസ്റ്റർ കൗണ്ടിംഗ്’ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന മന്ത്രിമാരുടെ സംഘവും ഇത് തള്ളി കളഞ്ഞു.

ഓരോ പോളിങ് ബൂത്തിന്റെയും ഫലപ്രഖ്യാപനം വോട്ടവകാശമുള്ളവന്റെ സ്വകാര്യത അനുസരിച്ചാക്കണം എന്ന് പറഞ്ഞുകൊണ്ട് കോടതി പിന്നീട് പൊതു താല്‍പര്യ ഹരജി നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിചാരണക്കിടയിലാണ്. കോർപ്പറേറ്റ് ദാതാക്കൾക്ക് സ്വകാര്യതയിലേക്കുള്ള അവകാശം ഉണ്ടായിരിക്കണമെന്നും, ആ വോട്ടർമാർക്ക് രാഷ്ട്രീയ പാർട്ടികള്‍ക്കും ആരാണ് പണം നൽകുന്നതെന്ന് അറിയേണ്ടതില്ലെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.