LiveTV

Live

VOTE 2019

മധ്യകേരളത്തില്‍ യു.ഡി.എഫിന് പിന്തുണയറിയിച്ച് ആം ആദ്മി   

വടക്കന്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള മണ്ഡലത്തില്‍ യു.ഡി.എഫിന് പിന്തുണ നല്‍കും. മലപ്പുറത്ത് എല്‍.ഡി.എഫിനാണ് പിന്തുണ.

 മധ്യകേരളത്തില്‍  യു.ഡി.എഫിന് പിന്തുണയറിയിച്ച് ആം ആദ്മി    

ആം ആദ്മി പാര്‍ട്ടി കേരള ഘടകം 12 ലോക്‌സഭ മണ്ഡലങ്ങളില്‍ പാര്‍ട്ടി പിന്തുണ സംബന്ധിച്ച നിലപാട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള മണ്ഡലത്തില്‍ യു.ഡി.എഫിന് പിന്തുണ നല്‍കും. മലപ്പുറത്ത് എല്‍.ഡി.എഫിനാണ് പിന്തുണ. വടകരയില്‍ തീരുമാനം പിന്നീട് പ്രഖ്യാപിക്കും. മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ യു.ഡി.എഫിനാണ് പൂര്‍ണ പിന്തുണ. തെക്കന്‍ കേരളത്തിലെ 7 മണ്ഡലങ്ങളിലെ തീരുമാനം പിന്നീട് പ്രഖ്യാപിക്കും.