LiveTV

Live

VOTE 2019

രണ്ടാം അങ്കം ഇനി രണ്ട് നാള്‍ അകലെ

12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കുന്നത്

രണ്ടാം അങ്കം ഇനി രണ്ട് നാള്‍ അകലെ

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ്ങിന് ഇനി രണ്ട് നാള്‍ മാത്രം. പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് തീവ്രമായ പ്രചാരണ പരിപാടികളിലാണ് പാര്‍ട്ടികള്‍.

ഉത്തര്‍പ്രദേശില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടി നല്‍കി രാജ്ഭര്‍ നേതൃത്വം നല്‍കുന്ന ഭാരതീയ സമാജ് പാര്‍ട്ടി സഖ്യം വിട്ടു. മതിയായ സീറ്റുകള്‍ നല്‍കാത്തതും താമര ചിഹ്നത്തില്‍ മത്സരിക്കണമെന്ന ബി.ജെ.പി നിര്‍ബന്ധവുമാണ് ഭാരതീയ സമാജ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. സഖ്യം വിട്ട ഓം പ്രകാശ് രാജ്ഭര്‍ 39 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പിയുടെ നില പരുങ്ങലിലായി.

രണ്ടാം അങ്കം ഇനി രണ്ട് നാള്‍ അകലെ

ഇന്ന് ഒഡിഷയിലും ചത്തിസ്ഗഡിലുമായി നാല് പ്രചാരണ റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്. അസംബ്ലി തെരഞ്ഞെടുപ്പു കൂടി നടക്കുന്ന ഒഡിഷയില്‍ കിസാന്‍ പദ്ധതിയുള്‍‍പ്പെടെ ജനക്ഷേമ വാഗ്ദാനങ്ങളിലൂന്നിയായിരുന്നു മോദിയുടെ പ്രസംഗം.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലഖ്നൌവില്‍ നാമനിര്‍ദേശ പത്രിക നല്‍കി. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ലഖ്നൌ നഗരത്തില്‍ റോഡ്ഷോയും അരങ്ങേറി.

വിദ്വേഷപ്രസംഗത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പ്രചാരണ പരിപാടികള്‍ ഒഴിവാക്കിയെങ്കിലും ഹനുമാന്‍ ക്ഷേത്ര സന്ദര്‍ശനം നടത്തി. കര്‍ണാടകയിലും കേരളത്തിലുമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രചാരണ പരിപാടികള്‍.

രണ്ടാം അങ്കം ഇനി രണ്ട് നാള്‍ അകലെ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണത്തിന് കേരളത്തിലുണ്ട്. 12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവസാനവട്ട ഒരുക്കങ്ങളിലാണ്. ഇന്ന് വൈകിട്ടോടെ പരസ്യ പ്രചാരണം അവസാനിച്ചുകഴിഞ്ഞാല്‍ നാളെ നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. ശേഷം മറ്റന്നാള്‍ ജനങ്ങള്‍ പോളിങ് ബൂത്തിലേക്ക് നീങ്ങും.