LiveTV

Live

VOTE 2019

‘’എങ്ങനെയാണ് രാഹുലിന്‍റെ പ്രസംഗം ഇത്ര മനോഹരമായി പരിഭാഷപ്പെടുത്താന്‍ സാധിക്കുന്നത്?’’: ജ്യോതി സംസാരിക്കുന്നു

രാഹുലിന്‍റെ പരിഭാഷകയായി സ്റ്റേജില്‍ കത്തിക്കയറി നിന്നെങ്കിലും നേരിട്ട് സംസാരിക്കുമ്പോള്‍ ഒട്ടും വിനയം കൈവിടാതെയാണ് ജ്യോതിയുടെ സംസാരം..

‘’എങ്ങനെയാണ് രാഹുലിന്‍റെ പ്രസംഗം ഇത്ര മനോഹരമായി പരിഭാഷപ്പെടുത്താന്‍ സാധിക്കുന്നത്?’’:  ജ്യോതി സംസാരിക്കുന്നു
രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പരിഭാഷ കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ജ്യോതി വിജയകുമാര്‍.. എന്‍റെ ശബ്ദം കുറച്ച് പ്രശ്നമുണ്ടേ എന്ന് പറഞ്ഞാണ് ജ്യോതി സംസാരിച്ചു തുടങ്ങിയത്. ഇനി തിരുവനന്തപുരത്തും രാഹുലിന്‍റെ പ്രസംഗത്തിന്‍റെ പരിഭാഷക ജ്യോതിയാണ്...

ചെങ്ങന്നൂരില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകളാണ് ജ്യോതി വിജയകുമാര്‍. നേരത്തെയും രാഹുലിന്‍റെ പ്രസംഗത്തിന്‍റെ പരിഭാഷക ആയിട്ടുണ്ട് ജ്യോതി. തൃപ്രയാറില്‍ നടന്ന ഫിഷര്‍മെന്‍ പാര്‍ലമെന്‍റില്‍ വെച്ചുള്ള ജ്യോതിയുടെ പരിഭാഷ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് അ‍ഞ്ചാം തവണയാണ് ജ്യോതി രാഹുല്‍ഗാന്ധിയുടെ പരിഭാഷക ആകുന്നത്. നേരത്തെ സോണിയാ ഗാന്ധിയുടെ പ്രസംഗവും ജ്യോതി പരിഭാഷപ്പെടുത്തിയിരുന്നു.

രാഹുലിന്‍റെ പരിഭാഷകയായി സ്റ്റേജില്‍ കത്തിക്കയറി നിന്നെങ്കിലും നേരിട്ട് സംസാരിക്കുമ്പോള്‍ ഒട്ടും വിനയം കൈവിടാതെയാണ് ജ്യോതിയുടെ സംസാരം.. തന്‍റെ ശബ്ദം അടഞ്ഞിരിക്കുകയാണെന്നും ഇപ്പോള്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞതേയില്ല.. പകരം, വൈകീട്ട് സംസാരിക്കാന്‍ കുറച്ച് ശബ്ദം ബാക്കിയുണ്ടാവണം.. നമുക്ക് കുറച്ചുസമയം മാത്രം സംസാരിച്ചാല്‍ മതിയോ എന്നേ അവര്‍ ചോദിച്ചുള്ളൂ...

‘’എങ്ങനെയാണ് രാഹുലിന്‍റെ പ്രസംഗം ഇത്ര മനോഹരമായി പരിഭാഷപ്പെടുത്താന്‍ സാധിക്കുന്നത്?’’:  ജ്യോതി സംസാരിക്കുന്നു

ഇന്ന് സോഷ്യല്‍ മീഡിയയില്‍ രാഹുലിനേക്കാള്‍ താരം ജ്യോതിയാണല്ലോ?

അയ്യോ, ഞാന്‍ അധികം കണ്ടില്ല... ടെന്‍ഷനുണ്ടായിരുന്നു.. തുടങ്ങുന്നതുവരെ ഭയങ്കര ടെന്‍ഷനായിരുന്നു.. പിന്നെ ചെയ്ത് കഴിയുമ്പോള്‍ നമ്മളുടെ എനര്‍ജി ലെവല്‍ വേറെയാകും... അതിലേക്ക് അങ്ങ് ആയിപ്പോകും.. വൈകീട്ട് തിരുവനന്തപുരത്തുള്ളത് കൂടി നന്നായിട്ട് പോയാ മതിയെന്നുള്ള പ്രാര്‍ത്ഥന മാത്രമേയുള്ളൂ.. എന്‍റെ ശബ്ദം കുറച്ച് പ്രശ്നമുണ്ടേ.. ഇനി വൈകീട്ട് ഒന്നും കൂടെ ചെയ്യാനുണ്ടല്ലോ... തിരുവനന്തപുരത്തേക്ക് പോകുകയാണ് ഞാന്‍.

‘’എങ്ങനെയാണ് രാഹുലിന്‍റെ പ്രസംഗം ഇത്ര മനോഹരമായി പരിഭാഷപ്പെടുത്താന്‍ സാധിക്കുന്നത്?’’:  ജ്യോതി സംസാരിക്കുന്നു

ജ്യോതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്?

ഇപ്പോള്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍, സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന കുട്ടികളുടെ അധ്യാപികയാണ്.... എന്‍റെ വിഷയം സോഷ്യോളജിയാണ്.. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പി.ജിയുണ്ട്... എല്‍.എല്‍.ബിയില്‍ പി.ജിയുണ്ട്. ജൂനിയര്‍ വക്കീലായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.. ഇന്ത്യന്‍ എക്സ്പ്രസ് ചെന്നൈയില്‍ ജേര്‍ണലിസ്റ്റായിരുന്നു. ഐ.ടി ഫീല്‍ഡിലും വര്‍ക് ചെയ്തിരുന്നു..

പ്രായം വെളിപ്പെടുത്താമോ?

മുപ്പത്തി ഒമ്പത്... നാല്‍പതിലേക്ക് കടക്കുന്നു..

അച്ഛന്‍റെ പാത പിന്തുടരുകയായിരുന്നോ മകള്‍...?

അങ്ങനെ പറയാന്‍ പറ്റില്ല.. കെ.എസ്.യുവിലൂടെയാണ് ഞാന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്സണ്‍ ആയിരുന്നു. അതുകഴിഞ്ഞ് സിവില്‍ സര്‍വീസ് കോച്ചിംഗുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു... കുറച്ചുകാലം അതുകൊണ്ട് പിന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കൊന്നും ഉണ്ടായിരുന്നില്ല..

2011 ലാണ് ആദ്യം രാഹുല്‍ജിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നത്.. അച്ഛന്‍ ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ പിന്നെ രാഷ്ട്രീയത്തില്‍ കുറച്ചുകൂടി ആക്ടീവായി... സോണിയാജിയുടെ പ്രസംഗത്തിന്‍റെ പരിഭാഷ ചെയ്യുന്നത് 2014 ലായിരുന്നു.. അത് നന്നായിരുന്നു എന്ന് എല്ലാവരും അന്ന് അഭിനന്ദിച്ചിരുന്നു... ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ സോഷ്യല്‍മീഡിയ കോര്‍ ടീമിലുമുണ്ട്..

‘’എങ്ങനെയാണ് രാഹുലിന്‍റെ പ്രസംഗം ഇത്ര മനോഹരമായി പരിഭാഷപ്പെടുത്താന്‍ സാധിക്കുന്നത്?’’:  ജ്യോതി സംസാരിക്കുന്നു

എങ്ങനെയാണ് രാഹുലിന്‍റെ പ്രസംഗം ഇത്ര മനോഹരമായി ഉടനടി വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്നത്?

ഇത് എനിക്ക് ഭയങ്കര താത്‍പര്യമുള്ള സംഗതിയാണ്.. ഞാന്‍ അദ്ദേഹത്തിന്‍റെ എല്ലാ പ്രസംഗവും കേള്‍ക്കും.. അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ട് കുറിപ്പെഴുതിവെച്ചിട്ട് സംസാരിക്കാന്‍ തുടങ്ങിയാ, നമുക്ക് സംസാരിക്കുമ്പോ അതൊരു ആത്മവിശ്വാസം നല്‍കും.. പക്ഷേ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍, അതിനുള്ള സമയം കിട്ടുന്നില്ലല്ലോ.. അദ്ദേഹം പറയുന്നത് കേള്‍ക്കുക.. അപ്പോള്‍ തന്നെ അത് കേള്‍ക്കാനായി കാത്തിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ആവേശം ഒട്ടും ചേരാതെ പകര്‍ന്നു കൊടുക്കുക.. ഇതിനിടയില്‍ കുറിപ്പെടുക്കാനായി പേപ്പറുകളും പേനയും കയ്യില്‍ കരുതിയാലും ഉപയോഗിക്കാന്‍ കഴിയാറില്ല.

രാഹുല്‍ജിയുടെ എല്ലാ പ്രസംഗങ്ങളും വിടാതെ കേള്‍ക്കുന്നത് കൊണ്ട് രാഹുല്‍ജിയുടെ ഒരു ആശയം എന്തായിരിക്കും എന്ന് എനിക്കറിയാം. രാഹുല്‍ജിയുടെ എല്ലാ പ്രസംഗവും എഫ്.ബി ലൈവ് വഴി ഞാന്‍ കേള്‍ക്കും. അപ്പോള്‍ തന്നെ വീട്ടിലിരുന്ന് പലപ്പോഴും ട്രാന്‍സ്‍ലേറ്റ് ചെയ്ത് നോക്കാറുണ്ട്. അറിയാത്ത വാക്കുകളുണ്ടെങ്കില്‍ അതിന് എന്ത് മലയാളത്തില്‍ പറയുമെന്ന് അന്വേഷിക്കും, കണ്ടുപിടിക്കും..

അതുകൊണ്ട് രാഹുല്‍ജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്യണമെങ്കില്‍ ഹോം വര്‍ക്കില്ലാതെ പറ്റില്ലെന്ന് നിസംശയം പറയാം... അദ്ദേഹത്തിന്‍റെ ശബ്ദവുമായും അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളുമായും ഒക്കെ ഒരു പരിചയമുണ്ടെങ്കിലേ നമുക്ക് സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് അത് പരിഭാഷപ്പെടുത്താന്‍ കഴിയുകയുള്ളൂ...

‘’എങ്ങനെയാണ് രാഹുലിന്‍റെ പ്രസംഗം ഇത്ര മനോഹരമായി പരിഭാഷപ്പെടുത്താന്‍ സാധിക്കുന്നത്?’’:  ജ്യോതി സംസാരിക്കുന്നു

രാഹുല്‍ ഗാന്ധിയുടെ എല്ലാ പ്രസംഗങ്ങളും ശ്രദ്ധിക്കാറുണ്ടോ?

എനിക്ക് ഭയങ്കര ഇഷ്ടമാണ് രാഹുല്‍ജിയെ.. അദ്ദേഹത്തിന്‍റെ ഐഡിയകളെ... അതുകൊണ്ട് അദ്ദേഹത്തിന്‍റെ ഒരു പ്രസംഗവും ഞാന്‍ മിസ് ചെയ്യാറില്ല... ഇങ്ങനെ രാഹുല്‍ജിയെ കേള്‍ക്കുന്നതിന് പിറകിലുള്ളത് എന്‍റെ താത്‍പര്യം ഒന്നുമാത്രമാണ്.... ഞാന്‍ എന്‍റെ ഒരു ഐഡിയോളജി രൂപപ്പെടുത്തിയെടുത്തത് തന്നെ അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും സംസാരങ്ങളും കേട്ടിട്ടാണ്.. എനിക്ക് രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനുണ്ടോ, ഇല്ലയോ എന്നതൊന്നും അദ്ദേഹത്തിന്‍റെ പ്രസംഗം കേള്‍ക്കാതിരിക്കാന്‍ എനിക്ക് കാരണമല്ല.. ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗവും മിസ് ചെയ്യാറില്ല...

എത്ര ഭാഷകളറിയാം ജ്യോതിക്ക്?

മലയാളത്തിന് പുറമേ, ഇംഗ്ലീഷ്, ഹിന്ദി, അത്യാവശ്യം തമിഴ്.. ദേശീയ നേതാക്കള്‍ കേരളത്തില്‍ വന്ന് സംസാരിക്കുന്നത് ഹിന്ദിയിലായാലും എനിക്ക് കുഴപ്പമൊന്നുമില്ല.. അത് പരിഭാഷപ്പെടുത്താനും എനിക്ക് കഴിയും. ചില കോണ്‍ഗ്രസ് നേതാക്കളൊക്കെ വന്നപ്പോള്‍, ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്...

ഇനി പ്രിയങ്ക വന്നാലും, സോണിയ വന്നാലും രാഹുല്‍ വന്നാലും ജ്യോതി മതിയെന്ന് പറയും ജനങ്ങള്‍...

അയ്യോ അയ്യോ അയ്യോ... അങ്ങനെയൊന്നും പറയല്ലേ.... അത് പാര്‍ട്ടി തീരുമാനിക്കുന്നതാണ്.... എനിക്കും വളരെ താത്‍പര്യമുള്ള കാര്യമാണെങ്കിലും, എന്‍റെ ആഗ്രഹം അതാണെങ്കിലും പാര്‍ട്ടിയാണ് അത് തീരുമാനിക്കുന്നത്..

രാഹുലിന്റെ തീപ്പൊരി  പ്രസംഗത്തിന് ശക്തമായ മലയാള ശബ്ദം നല്‍കിയ ആ പരിഭാഷ ആരുടെതാണ്?
Also Read

രാഹുലിന്റെ തീപ്പൊരി  പ്രസംഗത്തിന് ശക്തമായ മലയാള ശബ്ദം നല്‍കിയ ആ പരിഭാഷ ആരുടെതാണ്?