LiveTV

Live

VOTE 2019

അയ്യപ്പന്റെ പേരിൽ മോദി പച്ചക്കള്ളം പറയുന്നു: മുഖ്യമന്ത്രി

പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി

അയ്യപ്പന്റെ പേരിൽ  മോദി പച്ചക്കള്ളം പറയുന്നു: മുഖ്യമന്ത്രി

ശബരിമല വിഷയം പ്രചാരണായുധമാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ശബരിമലയുടെ പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

കേരളത്തില്‍ അയ്യപ്പന്‍റെ പേര് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്ന മോദിയുടെ മംഗലാപുരത്തെ പ്രസംഗത്തോട് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അയ്യപ്പന്റെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു. പച്ചക്കള്ളമാണ് നരേന്ദ്ര മോദി പറയുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാനമന്ത്രി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്‍പായി ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.