LiveTV

Live

VOTE 2019

തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ച് ശബരിമല കര്‍മ്മസമിതി

ശബരിമല വിഷയത്തില്‍ ലക്ഷ്മണ രേഖയുണ്ടെന്നും അത് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി.

തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ച് ശബരിമല കര്‍മ്മസമിതി

ശബരിമല വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി വെല്ലുവിളിച്ച് ശബരിമല കര്‍മ്മസമിതി. തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല ചര്‍ച്ച ചെയ്യുമെന്നും പെരുമാറ്റച്ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്നും കര്‍മ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പിലുന്നയിക്കുന്നതിന് എതിരെ നേരത്തെ തന്നെ ഇലക്ഷന്‍ കമ്മീഷന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ശബരിമല കര്‍മ്മ സമിതി നേതൃത്വത്തിന്റേത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ കമ്മീഷനെ കര്‍മ്മ സമിതി നേതൃത്വം പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ ലക്ഷ്മണ രേഖയുണ്ടെന്നും അത് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. കര്‍മ്മസമിതി വിതരണം ചെയ്ത ലഘുലേഖകളുടെയും പരസ്യബോര്‍ഡുകളുടെയും ഉള്ളടക്കം പരിശോധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ്‍ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ജയിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ എം.പി സ്ഥാനം ഒഴിയേണ്ടിവരുമെന്ന മുന്നറിയിപ്പും കമ്മീഷന്‍ നല്‍കി. ശബരിമല യുവതീ പ്രവേശന വിഷയം വരും ദിവസങ്ങളിൽ സജീവമായി ഉന്നയിക്കാൻ ബി.ജെ.പി നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അവഗണിച്ച് മുന്നോട്ട് പോകാനാണ‌് പ്രചാരണ കമ്മിറ്റികൾക്ക് നല്‍കിയ നിർദ്ദേശം.