LiveTV

Live

VOTE 2019

ബിഹാറില്‍ ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ ഭിന്നത രൂക്ഷം

തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം രാമക്ഷേത്ര നിര്‍മ്മാണമാകരുതെന്ന ജെ.ഡി.യു നേതാവ് സഞ്ജയ് വര്‍മ്മയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്

ബിഹാറില്‍ ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ ഭിന്നത രൂക്ഷം

ബിഹാറില്‍ ബി.ജെ.പി - ജെ.ഡി.യു സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ഹാജിപൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെ ജെ.ഡി.യു- ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്യമായി ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണവിഷയം രാമക്ഷേത്ര നിര്‍മ്മാണമാകരുതെന്ന ജെ.ഡി.യു നേതാവ് സഞ്ജയ് വര്‍മ്മയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ബിഹാറില്‍ ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ ഭിന്നത രൂക്ഷം

ബി.ജെ.പി ഉയര്‍ത്തുന്ന പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായ ദേശീയ പൌരത്വ രജിസ്ട്രേഷന്‍, രാമക്ഷേത്രം, ജമ്മുകശ്മീരിലെ പ്രത്യേക അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ജെ.ഡി.യുവിന് വ്യത്യസ്ത നിലപാടാണ് ഉള്ളത്. ദേശീയ പൌരത്വ രജിസ്ട്രേഷന്‍ രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതില്‍ എതിര്‍പ്പുണ്ടെന്ന് ജനതാദള്‍ യുണൈറ്റഡിന് നേതാക്കള്‍ പറയുന്നു.

വിവിധ വിഷയങ്ങളിലെ ഈ എതിര്‍പ്പാണ് ഇപ്പോള്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. എല്‍.ജെ.പി സ്ഥാനാര്‍ത്ഥി പശുപതി കുമാറിന്‍റെ തെരഞ്ഞെടുപ്പ് ആലോചന യോഗത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം ചര്‍ച്ചയായി. തുടര്‍ന്ന് രാമക്ഷേത്ര നിര്‍മ്മാണം തെര‍ഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണ വിഷയമാക്കരുതെന്ന് ജെ.ഡി.യു നേതാവ് സഞ്ജയ് വര്‍മ്മ പറഞ്ഞതോടെ ബി.ജെ.പി പ്രവര്‍ത്തക്കര്‍ മുദ്രാവാക്യം വിളിക്കുകയും പിന്നീട് ഇരു പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു .

ബിഹാറില്‍ ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ ഭിന്നത രൂക്ഷം

40 സീറ്റുകളില്‍ ബിഹാറില്‍ 17 വീതം സീറ്റുകളിലാണ് ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കുന്നത്. സഖ്യമാണെങ്കിലും തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത പ്രകടപത്രിക പുറത്തിറക്കുമെന്നും ജെ.ഡി.യു വ്യക്തമാക്കിയിട്ടുണ്ട്.