LiveTV

Live

VOTE 2019

തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ 57 കമ്പനി അർധ സൈനിക വിഭാഗം

ഇതിനുപുറമേ, തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 2000 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു .

തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ 57 കമ്പനി അർധ സൈനിക വിഭാഗം

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ പൊലീസിനു പുറമേ 57 കമ്പനി അർധ സൈനിക വിഭാഗത്തെ വിന്യസിക്കും. ഇതിനുപുറമേ, തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 2000 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു . 3607 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനവും ഉണ്ടാകും.

പൊലീസിന് പുറമെ സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് , എസ്.എസ്.ബി തുടങ്ങിയ അർധ സൈനിക വിഭാഗത്തെയാണ് സുരക്ഷക്കായി നിയോഗിക്കുന്നത്. മുൻകാലചരിത്രം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകും. ജില്ലയിൽ ആകെയുള്ള 1857 ബൂത്തുകളിൽ 250 എണ്ണം തീവ്ര പ്രശ്‌നബാധിതബൂത്തുകളാണ്. 611 പ്രശ്‌നസാധ്യതാ ബൂത്തുകളും 24 കുറവ് പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളുമുണ്ട്. 39 ബൂത്തുകൾ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലുമാണ്. ഇവിടങ്ങളിൽ ശക്തമായ സുരക്ഷയൊരുക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. പൊതു നിരീക്ഷകൻ, പൊലീസ് നിരീക്ഷകൻ, ചെലവ് നിരീക്ഷകൻ എന്നിവരുടെ നിരീക്ഷണം ഇവിടെ ശക്തമാക്കും. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.