LiveTV

Live

VOTE 2019

വിധിയെഴുതാന്‍ 8.1കോടി കന്നിപ്പട

8.1 കോടി കന്നിവോട്ടര്‍മാര്‍ ഇത്തവണ തിരഞ്ഞെടുപ്പ് കാത്തിരിക്കുന്നു

വിധിയെഴുതാന്‍ 8.1കോടി കന്നിപ്പട

8.1 കോടി, അതാണ് ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന കന്നിവോട്ടര്‍മാരുടെ എണ്ണം. അതായത് അടുത്ത ഇന്ത്യയെ ആര് നയിക്കണം എന്ന് തീരുമാനിക്കാന്‍ കെല്‍പ്പുള്ളവര്‍. 2014 തെരഞ്ഞെടുപ്പ് കാലത്ത് 18 വയസിന് താഴെയുള്ളവരായിരുന്നു ഇവരെല്ലാവരും. ഇത്തവണ ആര് ഭരണത്തില്‍ വരുമെന്ന കാര്യത്തില്‍ ഇവര്‍ക്ക് സ്വാധീനം ചെലുത്താനാവും.

1992 ബാബരി മസ്ജിദ് തകര്‍ച്ചക്കും മണ്ഡല്‍ കമ്മീഷനും ശേഷം ജനിച്ചവരാണ് ഈ കന്നിവോട്ടര്‍മാര്‍. ഈ രണ്ട് സംഭവങ്ങളും മുതിര്‍ന്ന വോട്ടര്‍മാരില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നവയാണ്.

543 ലോക്സഭാ മണ്ഡലങ്ങളില്‍ ഓരോന്നിലും ഏകദേശം 1.49 ലക്ഷം കന്നിവോട്ടര്‍മാരാണുണ്ടാവുക. 1.49 ലക്ഷം എന്നത് 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ 297 ഓളം സീറ്റുകളില്‍ വിജയമുറപ്പിക്കാന്‍ സഹായിച്ചതാണ്. ഇത്തവണ 282 സീറ്റുകളില്‍ ഭാവി നിര്‍ണ്ണയിക്കാന്‍ ഈ കന്നിവോട്ടര്‍മാര്‍ക്ക് കഴിയും.

272 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ ഒരു പാര്‍ട്ടി നേടിയെടുക്കേണ്ടത്. ഇതില്‍ 217 സീറ്റുകള്‍ 12 പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശില്‍ കന്നിവോട്ടര്‍മാരുടെ ഏകദേശ എണ്ണം 1.15 ലക്ഷമാണ്. കഴിഞ്ഞ തവണ വ്യത്യസ്ത പാര്‍ട്ടികളായി മത്സരിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഇത്തവണ ഒരുമിച്ചാണ് മത്സരിക്കുന്നത് എന്ന പ്രത്യേകതയും ഇൌ തെരഞ്ഞെടുപ്പിനുണ്ട്.