LiveTV

Live

VOTE 2019

വയനാട്ടിൽ കരുത്തറിയിച്ച് ഇടതുമുന്നണിയുടെ റോഡ് ഷോ

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെയാണ് റോഡ് ഷോ ആരംഭിച്ചത്. 

വയനാട്ടിൽ കരുത്തറിയിച്ച് ഇടതുമുന്നണിയുടെ റോഡ് ഷോ

വയനാട്ടിൽ ഇടതുമുന്നണിയുടെ കരുത്തറിയിച്ച് റോഡ് ഷോ. നാല് മന്ത്രിമാരുടെ നേതൃത്വത്തിലാണ് കല്‍പ്പറ്റയില്‍ റോഡ് ഷോ നടത്തിയത്. വയനാട് മണ്ഡലത്തിൽ നിന്നുള്ള എൽ.ഡി.എഫ് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ കൽപ്പറ്റ നഗരത്തിൽ നിന്നാരംഭിച്ച് എസ്.കെ.എം.ജെ സ്കൂൾ പരിസരത്ത് സമാപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതു സമ്മേളനത്തോടെയാണ് റോഡ് ഷോ ആരംഭിച്ചത്. മന്ത്രിമാരായ കെ.കെ ശൈലജ, എം.എം മണി, വി.എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കർഷകത്തൊഴിലാളികളും യുവജനങ്ങളും സ്ത്രീകളും കുട്ടികളും എല്ലാം സജീവമായി അണിനിരന്നപ്പോൾ കൽപ്പറ്റ നഗരം ചെഞ്ചായമണിഞ്ഞു.

അടുത്ത ദിവസം നടക്കുന്ന കർഷക പാർലിമെന്റിലും വൻ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് കണക്കു കൂട്ടുന്നത്.