LiveTV

Live

VOTE 2019

നെതന്യാഹുവിന് വീണ്ടും ജയം; വാത്സല്യത്തോടെ അഭിനന്ദിച്ച് മോദി

65 സീറ്റോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന വലതുപക്ഷ സഖ്യം അധികാരത്തിലെത്തുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണം. 

നെതന്യാഹുവിന് വീണ്ടും ജയം; വാത്സല്യത്തോടെ അഭിനന്ദിച്ച് മോദി

ഇസ്രയേൽ പൊതു തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയും വിജയിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വാത്സല്യത്തോടെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ''പ്രിയ സുഹൃത്ത് ബിബി, അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഇന്ത്യയുടെ ഉറ്റ സുഹൃത്താണ്. നമ്മുടെ ഈ ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം'' - മോദി ട്വിറ്ററില്‍ കുറിച്ചു.

65 സീറ്റോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേതൃത്വം നൽകുന്ന വലതുപക്ഷ സഖ്യം അധികാരത്തിലെത്തുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ 61 സീറ്റുകൾ വേണം. ഇസ്രയേലിനെ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്നയാൾ എന്ന ബഹുമതി നെതന്യാഹുവിന് സ്വന്തമാകും. ഇസ്രയേൻ സ്ഥാപക പിതാവ് ഡേവിഡ് ബെൻ-ഗുർഷന്റെ നേട്ടമാണ് ഇതോടെ രണ്ടാമതാകുക. വലതുപക്ഷ സർക്കാർ ആയിരിക്കും ഞങ്ങളുടേത്, എന്നാൽ ഞാൻ എല്ലാവർക്കുമുള്ള പ്രധാനമന്ത്രിയാണ്- നെതന്യാഹു അണികളോട് പറഞ്ഞു. അഞ്ചാം തവണയും ഇസ്രായേൽ ജനത അവരുടെ വിശ്വാസത്തിന്റെ വോട്ട് എനിക്ക് നൽകിയിട്ടുണ്ട്, മുമ്പത്തെ തെരഞ്ഞെടുപ്പുകളെക്കാൾ ആത്മവിശ്വാസം എനിക്ക് കൂടുതലാണ്. ഇസ്രയേലിലെ മുഴുവൻ പൌരന്മാരുടെയും പ്രധാനമന്ത്രിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടെ 63 ലക്ഷം വോട്ടർമാരാണുള്ളത്. എന്നാൽ, ഇസ്രയേലി അധിനിവേശത്തിന് കീഴിൽ വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലേം, ഗസ്സ എന്നിവിടങ്ങളിൽ കഴിയുന്ന 48 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾക്ക് വോട്ടവകാശമില്ലായിരുന്നു.