LiveTV

Live

VOTE 2019

‘നിങ്ങളുടെ ഓരോ വോട്ടും ബലാകോട്ട് വ്യോമാക്രമണം നടത്തിയ സൈനികര്‍ക്ക് സമര്‍പ്പിക്കുക’; തെരഞ്ഞെടുപ്പ് റാലിയില്‍ സൈനികരുടെ പേരില്‍ വോട്ട് ചോദിച്ച് മോദി 

‘നിങ്ങളുടെ ഓരോ വോട്ടും ബലാകോട്ട് വ്യോമാക്രമണം നടത്തിയ സൈനികര്‍ക്ക്  സമര്‍പ്പിക്കുക’; തെരഞ്ഞെടുപ്പ് റാലിയില്‍ സൈനികരുടെ പേരില്‍ വോട്ട് ചോദിച്ച് മോദി 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത് രാജ്യത്തെ കൂടുതല്‍ ശക്തമാക്കണം എന്ന് ലാത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. 18 വയസ്സ് തികഞ്ഞ ഓരോ കന്നി വോട്ടര്‍മാരോടും 'നിങ്ങളുടെ ഓരോ വോട്ടും ബലാകോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ളതായിരിക്കണമെന്നും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് നിങ്ങളുടെ വോട്ട് സമര്‍പ്പിക്കാനാവുമോ എന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പ്രതിരോധ സേനകളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളെ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ സേനകളെ ബി.ജെ.പി റാലിയില്‍ പരാമര്‍ശിച്ചത്.

കശ്മീരിനുള്ള പ്രത്യേക അധികാരം പരാമര്‍ശിക്കുന്ന 370ാം വകുപ്പ് എടുത്ത് കളയുമെന്ന നയം കോൺഗ്രസ് പ്രകടന പത്രികയില്‍ ചേര്‍ക്കാത്തത് പാക്കിസ്താനെ സഹായിക്കാനാണെന്നും മോദി റാലിയില്‍ ആരോപിച്ചു. കോൺഗ്രസ് രാജ്യ ദ്രോഹികളെ സഹായിക്കുകയാണെന്നും ഇത് തന്നെയാണ് പാക്കിസ്താന് ആവശ്യമെന്നും ഇത് പോലെയുള്ള ഒരു പാര്‍ട്ടിയെ എങ്ങനെ വിശ്വസിക്കുമെന്നും മോദി പ്രസംഗത്തില്‍ ചോദിച്ചു.

ഭരണത്തിലേറിയാല്‍ അഫ്സപ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രിക വാഗ്ദാനത്തെയും മോദി വിമര്‍ശിച്ചു.