LiveTV

Live

VOTE 2019

പാക്കിസ്താന്‍ എന്ന രാജ്യമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ്: മോദി

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബലാക്കോട്ടില്‍ വ്യോമാക്രമണത്തെ മുന്‍നിര്‍ത്തി കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തി

പാക്കിസ്താന്‍ എന്ന രാജ്യമുണ്ടാകാന്‍ കാരണം കോണ്‍ഗ്രസ്: മോദി

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബലാക്കോട്ടില്‍ വ്യോമാക്രമണത്തെ മുന്‍നിര്‍ത്തി കന്നി വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ മോദി വോട്ട് അഭ്യര്‍ഥിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി. നിങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, നിങ്ങളുടെ നേരെ എയര്‍ സ്ട്രൈക്ക് നടത്തിയവര്‍ക്കോ’; മോഡി ചോദിച്ചു.

സ്വാതന്ത്യത്തിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിപൂര്‍വ്വം പെരുമാറിയിരുന്നെങ്കില്‍ സ്വാതന്ത്രാനന്തര കാലത്ത് പാക്കിസ്താന്‍ ഉണ്ടാകില്ലായിരുന്നു എന്നും മോദി പറഞ്ഞു. പാക്കിസ്താന്‍റെ അതേ ആശയം തന്നെയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ജമ്മു കശ്മീരില്‍ പ്രത്യേകം പ്രധാന മന്ത്രിയെ വേണമെന്ന് ആവശ്യപ്പെടുന്നവരാണ് കോണ്‍ഗ്രസ്സും സഖ്യകക്ഷിയായ എന്‍.സി.പിയും എന്ന് മോദി കുറ്റപ്പെടുത്തി. നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ളയുടെ പങ്കിനേയും അദ്ദേഹം വിമര്‍ശിച്ചു.

തിങ്കളാഴ്ച്ച ഡല്‍ഹിയില്‍ വെച്ച് ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്ത് വിട്ട മോദി രാജ്യത്ത് കാര്‍ഷിക സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തുമെന്നും പറഞ്ഞു. ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റ് ഭീഷണിയെ തുടച്ചു നീക്കുകയാണ് ലക്ഷ്യം എന്നും അദ്ദഹം തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.