LiveTV

Live

VOTE 2019

പ്രചാരണ നേതൃത്വത്തിൽ നിന്ന് വി.എസിനെ ഒഴിവാക്കി; 40 അംഗ പട്ടികയില്‍ ഇല്ല

തെരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തിൽ നിന്ന് വി.എസിനെ ഒഴിവാക്കി സി.പി.എം

പ്രചാരണ നേതൃത്വത്തിൽ നിന്ന് വി.എസിനെ ഒഴിവാക്കി; 40 അംഗ പട്ടികയില്‍ ഇല്ല

തെരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തിൽ നിന്ന് വി.എസിനെ ഒഴിവാക്കി സി.പി.എം. താരപ്രചാരകരുടെ പട്ടികയില്‍ നിന്നാണ് വി.എസിനെ ഒഴിവാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ 40 പേരുടെ പട്ടികയില്‍ വി.എസിൻറ പേര് സി.പി.എം ഉള്‍പ്പെടുത്തിയില്ല.

2001 മുതലുളള തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്‍റെ പ്രചാരണത്തെ എല്ലാ അർത്ഥത്തിലും നയിച്ചിരുന്നത് വി.എസ് അച്യുതാനന്ദനായിരുന്നു. വിഎസിൻറെ താരമൂല്യം വോട്ടായി മാറുകയും ഒന്നിലേറെ തവണ അത് പാർട്ടിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. വി.എസിന്‍റെ ചിത്രം വെച്ച് സ്ഥാനാര്‍ഥികള്‍ ഫ്ലക്സുകള്‍ അടിച്ചതും മുൻ തെരഞ്ഞെടുപ്പുകളിലെ പതിവ് കാഴ്ചയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സി.പി.എമ്മിന് വി.എസിനെ മതി എന്ന വിമര്‍ശനം കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്ന് വന്നെങ്കില്‍ ഇപ്പോള്‍ തെര‍ഞ്ഞെടുപ്പ് സമയത്ത് പോലും പാര്‍ട്ടിക്ക് വി.എസിനെ വേണ്ടെന്നാണ് കാണാന്‍ കഴിയുന്നത്.

തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടിക ഈ മാസം 23ന് സി.പി.എം തെര‍ഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയപ്പോള്‍ വി.എസിനെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ നിന്ന് പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും തോമസ് ഐസക്കിനെയും എ.വിജയരാഘവനേയും എളമരം കരീമിനേയും ഉള്‍പ്പെടുത്തിയിട്ടും വി.എസിനെ ഉള്‍പ്പെടുത്തിയില്ല. ഈ തെരഞ്ഞെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ വി.എസ് പ്രചരണത്തിന് എത്തുന്നുണ്ട്. താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.