LiveTV

Live

VOTE 2019

പ്രധാനമന്ത്രി തങ്ങള്‍ക്ക് വേണ്ടി  ഒന്നും ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ ഗ്രാമീണര്‍ 

ബി.ജെ.പി സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒന്നും തരുന്നില്ല. അച്ഛേ ദിന്‍ എന്ന് പറഞ്ഞ് നമ്മളെ കബളിപ്പിക്കുകയാണ്...

പ്രധാനമന്ത്രി തങ്ങള്‍ക്ക് വേണ്ടി  ഒന്നും ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ ഗ്രാമീണര്‍ 

ദലിതര്‍, മുസ്‍ലിംകള്‍, കര്‍ഷകര്‍, ആദിവാസികള്‍ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ ഗുജറാത്തില്‍ കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും അതീവ രോഷാകുലരാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചത് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്ന അഭിമാനത്താലായിരുന്നുവെന്നും ഇക്കുറി അതില്ലെന്നും ഗ്രാമീണ ഗുജറാത്ത് ആണയിടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ രോഷം പ്രതിഫലിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്,

ഗുജറാത്ത് ഗ്രാമീണരുടെ അഭിപ്രായങ്ങള്‍:

`മന്‍ കി ബാത്ത് ആണ് എപ്പോഴും പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിക്കുന്നത്. പ്രധാനമന്ത്രിയുടെ മനസിലെന്താണെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. കര്‍ഷകരുടെ മനസിലെന്താണെന്ന് ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് രാജ്യത്തിന് വേണ്ടത്.`

`ബി.ജെ.പി സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒന്നും തരുന്നില്ല. അച്ഛേ ദിന്‍ എന്ന് പറഞ്ഞ് നമ്മളെ കബളിപ്പിക്കുകയാണ്, വെറുതേ കബളിപ്പിക്കുകയാണ് മനുഷ്യരെ.`

`ഹിന്ദുത്വത്തിന്റെ പേരിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗുജറാത്തുകാരന്‍ പ്രധാനമന്ത്രിയാകുന്നതിലുള്ള അഭിമാനവുമുണ്ടായിരുന്നു. അതുകൊണ്ടെല്ലാവരും വോട്ടു നല്‍കി. പക്ഷേ അതെല്ലാം നിഷ്ഫലമായി’.

`സര്‍ക്കാര്‍ ഒന്നും തരുന്നില്ല വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ. മറ്റുള്ളവര്‍ക്ക് നല്‍കും എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല.`

`കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച സീറ്റുകള്‍ കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള രോഷം മൂലം ലഭിച്ചതാണ്. അല്ലാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന മികവ് കൊണ്ട് ലഭിച്ചതല്ല.`