LiveTV

Live

VOTE 2019

50 ശതമാനം വിവിപാറ്റ് രസീതുകള്‍ നിര്‍ബന്ധമായും എണ്ണണമെന്ന് പ്രതിപക്ഷം

ഫലം അറിയാൻ അഞ്ച് ദിവസം കാത്തിരിക്കാൻ തയ്യാറാണെന്ന് പ്രതിപക്ഷം

50 ശതമാനം വിവിപാറ്റ് രസീതുകള്‍ നിര്‍ബന്ധമായും എണ്ണണമെന്ന് പ്രതിപക്ഷം

50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹര്‍ജിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഫലം അറിയാൻ അഞ്ച് ദിവസം കാത്തിരിക്കാൻ തയ്യാറാണ്. വിവിപാറ്റ് രസീതുകൾ എണ്ണാൻ ഇരട്ടിയാളുകളെ ചുമതലപ്പെടുത്തണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

ചന്ദ്രബാബു നായിഡു ഉൾപ്പെടെ 21 പ്രതിപക്ഷ നേതാക്കളാണ് സുപ്രീംകോടതിയില്‍ ഹർജി ഫയൽ ചെയ്തിരുന്നത്. വിവിപാറ്റ് എണ്ണണം എന്നതായിരുന്നു സുപ്രധാന ആവശ്യം. ഇതിന്‍റെ ആവശ്യകത വിശദീകരിച്ച് ഇവര്‍ സത്യവാങ്മൂലവും ഇന്ന് കോടതിക്ക് നല്‍കി. കോടതി ഇത് നാളെ പരിഗണിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

വിവിപാറ്റ് എണ്ണാന്‍ തീരുമാനിച്ചാല്‍ സമയത്ത് ഫലം അറിയാന്‍ കഴിയില്ലെന്നും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും അധികം വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ അഭിപ്രായം കോടതി ആരാഞ്ഞു. ഈ മാസം എട്ടിന് മുന്‍പ് സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഇന്ന് കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.