LiveTV

Live

VOTE 2019

രാജ്‍മോഹന്‍ ഉണ്ണിത്താന് കൈ നല്‍കി വോട്ടര്‍ പറഞ്ഞു, ‘വോട്ട് സതീഷേട്ടനായിരിക്കും’; ഉണ്ണിത്താന്‍റെ മറുപടി ഇങ്ങനെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിരിക്കുളത്തെത്തിയ രാജ്‍മോഹന്‍ ഉണ്ണിത്താന്, കൈ നല്‍കി വോട്ടര്‍ പറഞ്ഞതും വോട്ടര്‍ക്ക് ഉണ്ണിത്താന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..

രാജ്‍മോഹന്‍ ഉണ്ണിത്താന് കൈ നല്‍കി വോട്ടര്‍ പറഞ്ഞു, ‘വോട്ട് സതീഷേട്ടനായിരിക്കും’; ഉണ്ണിത്താന്‍റെ മറുപടി ഇങ്ങനെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോട് ബിരിക്കുളത്തെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹന്‍ ഉണ്ണിത്താന്, കൈ നല്‍കി വോട്ടര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു..

''ഞാന്‍ രാജ്‍മോഹന്‍ ഉണ്ണിത്താന്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്നുപറഞ്ഞ് പ്രചാരണത്തിനിടെ ഒരു വോട്ടര്‍മാര്‍ക്ക് കൈ കൊടുത്ത് നടന്നുനീങ്ങുകയായിരുന്നു അദ്ദേഹം.

ബിരിക്കുളത്തെത്തി വോട്ട് ചോദിച്ച രാജ്മോഹൻ ഉണ്ണിത്താനോട് വോട്ടറുടെ പ്രതികരണം,, കയ്യൊക്കെ തരാം.. പക്ഷെ വോട്ട് സതീഷേട്ടന്.... 😂😂😂😂

Posted by Babeesh Thayyil on Tuesday, April 2, 2019

എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് തിരിച്ച് കൈ നല്‍കിയ വോട്ടറുടെ പ്രതികരണവും അതിന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്...

''വോട്ട് സതീഷേട്ടനായിരിക്കും..'' എന്നായിരുന്നു ഉണ്ണിത്താന് കൈ നല്‍കി വോട്ടര്‍ പറഞ്ഞത്.

''അതിനെന്താ സംശയം, അത് നിങ്ങളുടെ മൌലികാവകാശമല്ലേ.. അങ്ങനെത്തന്നെയേ ചെയ്യാവൂ..'' എന്ന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍റെ മറുപടി.. അങ്ങനെയേ ചെയ്യൂ എന്ന് നാട്ടുകാര്‍ വിളിച്ചു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.. കെ.പി സതീഷ് ചന്ദ്രനാണ് കാസര്‍കോട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.