LiveTV

Live

VOTE 2019

പത്രികസമർപ്പണം പൂർത്തിയായി; ആലപ്പുഴയില്‍ 14 പേര്‍, മാവേലിക്കരയില്‍ 12 

ആലപ്പുഴയിൽ 14ഉം മാവേലിക്കരയിൽ 12ഉം പേർ 

പത്രികസമർപ്പണം പൂർത്തിയായി; ആലപ്പുഴയില്‍ 14 പേര്‍, മാവേലിക്കരയില്‍ 12 

പത്രിക സമർപ്പണം പൂർത്തിയായതോടെ ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ഇതുവരെ 14 പേരും മാവേലിക്കരയിൽ 12 പേരും പത്രിക നൽകി. ഇന്ന് മാത്രം ആലപ്പുഴയിൽ ഏഴു പേരും മാവേലിക്കരയിൽ അഞ്ചു പേരുമാണ് പത്രിക നൽകിയത്. ആലപ്പുഴയിൽ ബി.ജെ.പി. ഡമ്മിയായി രഞ്ജിത്, സ്വതന്ത്രന്മാരായി അഖിലേഷ്, സതീഷ് ഷേണായി, താഹിർ, ബി.എസ്.പി. സ്ഥാനാർഥിയായി പ്രശാന്ത്, ബഹുജൻ ദ്രാവിഡ പാർട്ടി സ്ഥാനാർഥിയായി രാജീവൻ, എസ്.ഡി.പി.ഐ. സ്ഥാനാർഥിയായി കെ.എസ്. ഷാൻ എന്നിവരാണ് വരണാധികാരിയായ ജില്ല കളക്ടർക്ക് പത്രിക നൽകിയത്.

മാവേലിക്കരയിൽ നിന്നുള്ള സ്വതന്ത്രൻ കെ.പി.കുട്ടനും ജില്ല കളക്ടർക്കാണ് പത്രിക നൽകിയത്. ബി.എസ്.പി.യിലെ രാജഗോപാലൻ, ഐ.എൻ.സി. ഡമ്മിയായി രവി, സ്വതന്ത്രന്മാരായ അജയകുമാർ, ആർ. രാഘവൻ എന്നിവർ സഹവരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ.യ്ക്കാണ് പത്രിക സമർപ്പിച്ചത്. ഇന്നു രാവിലെ പത്രികകളുടെ സൂക്ഷ്മപരിശോധന വരണാധികാരിയുടെ സാന്നിധ്യത്തിൽ നടത്തും. എട്ടിന് വൈകീട്ട് മൂന്നു വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. അതിനുശേഷമേ തിരഞ്ഞെടുപ്പ് ഗോദയിൽ ഉള്ളവരുടെ അന്തിമചിത്രം വ്യക്തമാകൂ.