LiveTV

Live

VOTE 2019

പ്രചരണവേദികളില്‍ പാട്ട് പാടി കയ്യടി നേടി വീണ്ടും രമ്യ

സാമൂഹ്യ മാധ്യമങ്ങളിലെ പാട്ടു വിവാദത്തില്‍ പങ്കാളിയായിരുന്ന അനില്‍ അക്കര എം.എല്‍.എ തന്നെയാണ് മുന്നില്‍

പ്രചരണവേദികളില്‍ പാട്ട് പാടി കയ്യടി നേടി വീണ്ടും രമ്യ

ദേശീയ - സംസ്ഥാന രാഷ്ട്രീയവും വികസനവുമൊക്കെയാണ് മിക്ക മണ്ഡലങ്ങളിലെയും പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ച, എന്നാല്‍ ഇതിനൊപ്പം സ്ഥാനാര്‍ഥികളുടെ മികവും പാട്ടും പ്രസംഗവുമൊക്കെ ചര്‍ച്ചയാകുന്ന മണ്ഡലമാണ് ആലത്തൂര്‍. ചെറിയൊരു ഇടവേളക്ക് ശേഷം തന്‍റെ തുറുപ്പ് ചീട്ടായ പാട്ട് പ്രചരണ വേദികളില്‍ വീണ്ടും പുറത്തെടുക്കുകയാണ് രമ്യയും സംഘവും. ജനാധിപത്യത്തിന്‍റെ പാട്ടുത്സവം, പാട്ടുക്കൂട്ടം അങ്ങനെയാണ് പേര്. പരിപാടിയില്‍ പങ്കെടുക്കാന്‍ സ്ത്രീകളടക്കമുള്ള വലിയൊരു കൂട്ടം നേരത്തെ തന്നെയെത്തി. അവര്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥിയും.

സാമൂഹ്യ മാധ്യമങ്ങളിലെ പാട്ടു വിവാദത്തില്‍ പങ്കാളിയായിരുന്ന അനില്‍ അക്കര എം.എല്‍.എ തന്നെയാണ് മുന്നില്‍. പ്രസംഗത്തിനിടെ പാട്ടുകളുമായി സ്ഥാനാര്‍ഥി പഴയതിലും ആവേശത്തോടെ... ഇത്തവണ പാട്ട് സംഘവും കൂട്ടിനുണ്ട്... ദേശീയ സംസ്ഥാന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊപ്പം പാട്ടിന്‍റെ രാഷ്ട്രീയവും കൂടിച്ചേര്‍ന്നാണ് ആലത്തൂരില്‍ പോര് മുറുകുന്നത്.