LiveTV

Live

Videos

അമ്മയുടെ ഓര്‍മക്കായി പാലിയേറ്റീവ് കെയര്‍ ഹോം ഒരുക്കി മകന്‍

കോഴിക്കോട് പൂവാട്ടുപറമ്പിലാണ് പുല്‍ പറമ്പില്‍ വിഷ്ണു അമ്മയുടെ പേരില്‍ പാലീയേറ്റീവ് കെയര്‍ ഹോം സ്ഥാപിച്ചത്.

പുവാട്ടുപറമ്പ് പാലിയേറ്റീവ് കെയര്‍ യൂനിറ്റിന്‍റെ ആസ്ഥാനമാണ് പുല്‍ പറമ്പില്‍ വിഷ്ണു അമ്മ ഉണ്ണിമായയുടെ പേരില്‍ നിര്‍മിച്ചത്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വിഷ്ണുവിന് എല്ലാ പിന്തുണയും നല്‍കി 93 വയസ്സുവരെ അമ്മ ഉണ്ണിമായ ഉണ്ടായിരുന്നു. ഒരു പരിചരണ മന്ദിരം അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് വിഷ്ണു പറഞ്ഞു.