Top

ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്‍റെയൊക്കെ രാജ്യസ്നേഹം? വര്‍ത്തമാനം പുതിയ ടീസര്‍ കാണാം

മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

MediaOne Logo

  • Updated:

    2021-03-15 07:45:35.0

Published:

15 March 2021 7:45 AM GMT

ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്‍റെയൊക്കെ രാജ്യസ്നേഹം? വര്‍ത്തമാനം പുതിയ ടീസര്‍ കാണാം
X

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കാഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനത്തിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ''ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയതാണോ നിന്‍റെയൊക്കം രാജ്യസ്നേഹം'' എന്ന് സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ये भी पà¥�ें- പാര്‍വതിയുടെ വര്‍ത്തമാനം മാര്‍ച്ച് 12നെത്തും; റിലീസ് 300 തിയറ്ററുകളില്‍

മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ആര്യാടന്‍ ഷൗക്കത്താണ്. ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളി കൂടിയാണ് ഷൌക്കത്ത്.

TAGS :
Next Story