Top

റാസൽഖൈമ റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ നിര്യാതനായി

ഹൃദയാഘാതത്തെുടര്‍ന്നാണ് മരണം

MediaOne Logo

Web Desk

  • Published:

    23 March 2021 4:58 AM GMT

  • Updated:

    2021-03-23 04:58:56.0

റാസൽഖൈമ റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ നിര്യാതനായി
X

റാസൽഖൈമ റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. അബൂബക്കര്‍ നിര്യാതനായി. ഹൃദയാഘാതത്തെുടര്‍ന്നാണ് മരണം.ഗള്‍ഫ് മേഖലയില്‍ സി.ബി.എസ്.ഇ നിയോഗിച്ച കൗണ്‍സിലറായിരുന്ന പ്രൊഫ. അബൂബക്കര്‍ കാസര്‍കോട് സ്വദേശിയാണ്. 16 വര്‍ഷമായി റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ താമസ സ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം തോന്നിയതിനത്തെുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ്‌ അന്ത്യം.

കോവിഡ് മഹാമാരി നാളുകളില്‍ കാര്യക്ഷമമായി പരീക്ഷകള്‍ നടത്തിയതിനും ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകളിലൂടെയും ടെലിഫോണ്‍ വഴിയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച കൗണ്‍സിലിംഗ് നടത്തിയതും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്റെ (സി.ബി.എസ്.ഇ) ആദരവിന് പ്രൊഫ. അബൂബക്കര്‍ അര്‍ഹനായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story