ഹോപ് പ്രോബ് ശിൽപികൾക്ക് യു.എ.ഇ യുടെ ആദരം
ബഹിരാകാശ രംഗത്ത് കൂടുതൽ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണ് യു.എ.ഇ.

അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ചുക്കാൻ പിടിച്ചവർക്ക് രാജ്യത്തിന്റെ ആദരം.ബാബ് അൽ ഷംസിൽ നടന്ന ചടങ്ങിൽ 200ഓളം എൻജിനീയർമാരെ ആദരിച്ചു. രാജ്യത്തിൻറെ വികസനത്തിന്റെ രഹസ്യം ഇത്തരം പ്രതിഭകളാണെന്ന് ആദരിക്കൽ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും സന്നിഹിതരായിരുന്നു.
അടുത്ത 50 വർഷത്തേക്കുള്ള യു.എ.ഇയുടെ യാത്രയിൽ നിർണായകമാണ് ഈ നേട്ടമെന്ന് നേതാക്കൾ വ്യക്തമാക്കി.ഹോപ്പ് പ്രോബ് ടീം നമ്മുടെ രാജ്യത്തിെൻറ സമ്പത്താണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പ്രതികരിച്ചു.ബഹിരാകാശ രംഗത്ത് കൂടുതൽ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണ് യു.എ.ഇ.