LiveTV

Live

UAE

യു.എ.ഇ യിൽ വന്നിറങ്ങുന്ന വിമാനയാത്രക്കാരിൽ കോവിഡ് ബാധ കുറവ്

വിമാനത്താവളങ്ങൾ തുറന്നുനൽകിയതാണ് കോവിഡ് വ്യാപനത്തിന് കാരണം എന്ന പ്രചാരണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ്കണക്കുകൾ

യു.എ.ഇ യിൽ വന്നിറങ്ങുന്ന വിമാനയാത്രക്കാരിൽ കോവിഡ് ബാധ കുറവ്

യു എ ഇയിൽ വിമാനത്തിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ കോവിഡ് ബാധ കണ്ടെത്തുന്നത് കുറവാണെന്ന് യു എ ഇ സിവിൽ ഏവിയേഷൻ അതോറിറ്റി.ദശാംശം ഏഴ് ശതമാനം പേർക്ക് മാത്രമാണ് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരികരിച്ചത്.

ലോക്ക്ഡൗണിന് ശേഷം വിമാനസർവീസ് പുനരാംഭിച്ചതിന് പിന്നാലെ യു എ ഇയിലെ വിമാനത്താവളങ്ങളിൽ 27 ലക്ഷം പേരിലാണ് പി സി ആർ പരിശോധന നടത്തിയതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇതിൽ വെറും ദശാംശം ഏഴ് പേരിൽ മാത്രമാണ് രോഗബാധ സ്ഥിരീകരിക്കാനായത്.

വിമാനത്താവളങ്ങൾ തുറന്നുനൽകിയതാണ് യു എ ഇയിൽ കോവിഡ് വ്യാപനത്തിന് കാരണം എന്ന നിലയിൽ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഈ കണക്കുകൾ. ആഗോളതലത്തിൽ നിർദേശിക്കപ്പെട്ട സുരക്ഷാക്രമികരണങ്ങളാണ് യു എ ഇ വിമാനത്താവളങ്ങളിൽ പിന്തുടരുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. സിവിൽ ഏവിയേഷൻ മെഡിക്കൽ സേവനത്തിന് മൊബൈൽ കേന്ദ്രം ആരംഭിച്ച ലോകത്തെ ആദ്യ രാജ്യമാണ് യു എ ഇ. ദേശീയ വിമാനകമ്പനികൾ മാത്രം 140 വിമാനത്താവളങ്ങളിൽ നിന്നായി 387 ലക്ഷം യാത്രക്കാരെ യു എ ഇയിൽ എത്തിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.