65 അമർ കേന്ദ്രങ്ങളിൽ ദുബൈ എമിഗ്രേഷന്റെ പരിശോധന
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതു സംബന്ധിച്ച അന്വേഷണവും പരിശോധനയുടെ ഭാഗമായിരുന്നു

65 അമർ കേന്ദ്രങ്ങളിൽ ദുബൈ എമിഗ്രേഷന്റെ പരിശോധന. കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതു സംബന്ധിച്ച അന്വേഷണവും പരിശോധനയുടെ ഭാഗമായിരുന്നു.
വിവിധ അമർ കേന്ദ്രങ്ങളിലായി മൊത്തം 800ഓളം പരിശോധനകൾ നടത്തിയെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. അപാകതകള്‍ തിരുത്തുവാനും, സേവന സൗകര്യങ്ങൾ കൂടുതൽ മികവുറ്റതാക്കാനും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
സേവന - സൗകര്യങ്ങളുടെ ഗുണമേന്മയും കോവിഡ് സാഹചര്യത്തിൽ സ്വീകരിച്ച ആരോഗ്യ സുരക്ഷാ പ്രതിരോധ നടപടികളും പരിശോധിച്ചു. വിസ സേവന-അപേക്ഷ ഇടപാടുകളുടെ കാര്യക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുവാനും ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് രാജ്യാന്തര മാനദണ്ഡങ്ങളാണ് അമര്‍ സെന്ററുകളിൽ നടപ്പാക്കുന്നതെന്നും എമിഗ്രേഷൻ സാരഥികൾ അറിയിച്ചു.