LiveTV

Live

UAE

യു എ ഇ ആരോഗ്യമന്ത്രാലയം വാക്സിൻ കേന്ദ്രങ്ങൾ വയോധികർക്ക് മാത്രം

ഇനി 6 ആഴ്ചയോളം വയോധികർക്കും, നിത്യരോഗികൾക്കുമാണ് വാക്സിൻ നൽകുക

യു എ ഇ ആരോഗ്യമന്ത്രാലയം വാക്സിൻ കേന്ദ്രങ്ങൾ വയോധികർക്ക് മാത്രം

യു എ ഇ ആരോഗ്യമന്ത്രാലയം കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ വയോധികർക്ക് മാത്രമാക്കുന്നു. ഇനി 6 ആഴ്ചയോളം വയോധികർക്കും, നിത്യരോഗികൾക്കുമാണ് വാക്സിൻ നൽകുക. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. മറ്റുള്ളവർ അപ്പോയിന്റ്മെന്റ് പ്രകാരം മറ്റ് വാക്സിൻ സംവിധാനങ്ങളെയും സ്വകാര്യ വാക്സിൻ കേന്ദ്രങ്ങളെയും ആശ്രയിക്കണം. വയോധികർക്ക് വാക്സിൻ എടുക്കാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.