ദുബൈയിൽ വാഹനാപകടം; 15 പേർക്ക് പരിക്ക്, ജാഗ്രത പുലർത്തണമെന്ന് പൊലീസ്
മിനി വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബൈ ഹസ്സാ റോഡിൽ നടന്ന അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി ദുബൈ പൊലിസ് അറിയിച്ചു
ദുബൈയിൽ വാഹനാപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. മിനി വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. ദുബൈ ഹസ്സാ റോഡിൽ നടന്ന അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതായി ദുബൈ പൊലിസ് അറിയിച്ചു. ടു വേ റോഡിൽ വാഹനം മറ്റൊരു വാഹനത്തെ മറികടക്കാനുള്ള നീക്കത്തിനിടെ, നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അടിയന്തര ട്രാഫിക് പട്രോൾ വിഭാഗം രക്ഷാപ്രവർത്തനം നടത്തിയെന്ന് ദുബൈ ട്രാഫിക് പൊലീസ് ജനറൽ ഡിപ്പാർട്മെൻ്റിലെ കമാൻഡ് ആൻഡ് കൺട്രോൾ റൂം ഡയറക്ടർ പറഞ്ഞു.
more to watch