LiveTV

Live

UAE

മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ പ്രഖ്യാപിച്ച് യു.എ.ഇ

നിലവിൽ വാക്സിൻ വിതരണ നിരക്കിൽ ലോകത്ത് ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ

മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ പ്രഖ്യാപിച്ച് യു.എ.ഇ

മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ പ്രഖ്യാപിച്ച് യു.എ.ഇ. ഇതോടെ എല്ലാവർക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി മാറുകയാണ് യു.എ.ഇ മാറി. രാജ്യത്ത് ഇന്ന് 3,601 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് പേർ കോവിഡ് ബാധിച്ച് മരിച്ചു.

യു.എ.ഇയുടെ ദേശീയ ദുരന്തനിവാരണ സമിതിയാണ് രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കോവിഡ് വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത്. വാക്സിൻ എടുത്ത് കോവിഡിന്‍റെ വ്യാപനത്തെ തടയാനാണ് യു.എ.ഇയുടെ തീരുമാനം. വാക്സിൻ സ്വീകരിക്കുന്ന ഓരോരുത്തരും കോവിഡ് പ്രതിരോധത്തിൽ പങ്കാളിയാവുകയാണെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി. നേരത്തേ ജനസംഖ്യയുടെ അമ്പത് ശതമാനം പേർക്ക് വാക്സിൻ നൽകുന്ന ദേശീയ വാക്സിൻ യഞ്ജമാണ് യു.എ.ഇ പ്രഖ്യാപിച്ചിരുന്നത്.

ഇതുവരെ 26,77,675 പേരാണ് വാക്സിൻ സ്വീകരിച്ചത്. നിലവിൽ വാക്സിൻ വിതരണ നിരക്കിൽ ലോകത്ത് ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ. അതിനിടെ, രാജ്യത്തെ കോവിഡ് കണക്കുകളുടെ ആധികാരികത ചോദ്യം ചെയ്യുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾ അധികൃതർ തള്ളി. യു.എ.ഇ പുറത്തുവിടുന്ന കണക്കുകൾ കൃത്യമാണെന്ന് അധികൃതർ പറഞ്ഞു. വ്യാപനം തടയാനായി ദുബൈ ഹെൽത്ത് അതോറിറ്റി ദന്ത പരിശോധനാ കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ദന്ത ചികിൽസകളാകും ഡി.എച്ച്.എയുടെ ഡെന്‍റല്‍ കേന്ദ്രങ്ങളിൽ ലഭ്യമാവുക. 3,601 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതർ രാജ്യത്ത് 2,85,147 ആയി. മരണസംഖ്യ 805 ആയി. 3890 പേർക്ക് രോഗം ഭേദമായി. മൊത്തം രോഗമുക്തർ 2,59,194 ആയി.