കെഎംസിസി സജീവ പ്രവർത്തകന് വി വി മഹമ്മൂദ് അന്തരിച്ചു
മസ്തിഷ്ക ആഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മതസാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവും ദുബൈ കെഎംസിസിയുടെ തുടക്കം മുതൽ സജീവ പ്രവർത്തകനുമായിരുന്ന വി വി മഹമ്മൂദ് (65) അന്തരിച്ചു. ദുബൈയിലായിരുന്നു അന്ത്യം. മസ്തിഷ്ക ആഘാതത്തെ തുടർന്ന് ദുബൈ അൽ റാഷിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
വയനാട് മുട്ടിൽ യതീംഖാന ദുബൈ ചാപ്റ്റർ പ്രസിഡന്റ്, പെരിങ്ങത്തൂർ എംഇസിഎഫ് അംഗം, കരിയാട് സി എച്ച് മൊയ്തു മാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി അംഗം, മത്തിപ്പറമ്പ് മഹല്ല് ജമാഅത്ത് അംഗം, മുസ്ലിം ലീഗ് കരിയാട് മേഖല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 25 വർഷമായി തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ ഹജ്ജ് ട്രെയിനറായി പ്രവർത്തിച്ചു വരുന്നു. നെടുമ്പാശ്ശേരി, കരിപ്പൂർ ഹജ്ജ് ഹൗസുകളിൽ വളണ്ടിയറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പരേതരായ കരിയാട് പുത്തൻ പീടികയിൽ ടി പി മൊയ്തു ഹാജിയുടേയും കുഞ്ഞാമിയുടേയും മകനാണ്. ഭാര്യ- കുഞ്ഞിപ്പറമ്പത്ത് സീനത്ത്. മക്കൾ: ഫെമിന, ഷഹാമ, ശൈഖ് ശംനൂൻ (ദുബൈ), മുഹമ്മദ് ഷമ്മാസ് ( വിദ്യാർഥി എംഇഎസ് കോളജ് കൂത്തുപറമ്പ്). മരുമക്കൾ- ഹാരിസ് (കോർ ലാബ് ഇൻറർനാഷണൽ കമ്പനി, ദമാം), ഫയാദ് (മിഡിൽ ഈസ്റ്റ് കരാട്ടെ അക്കാദമി ദുബൈ), മുബീന (ചൊക്ലി). സഹോദരങ്ങൾ: വി വി അഷറഫ് (ഖത്തർ) ഹംസ, സഹദ്, ശാഹിദ, നസീമ, ഹലീമ. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.