LiveTV

Live

UAE

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും യു.എ.ഇയിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് യു.എ.ഇ

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും യു.എ.ഇയിൽ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും യു.എ.ഇയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന നിലയിൽ തന്നെ. പിന്നിട്ട ഏതാനും ദിവസങ്ങളായി മൂവായിരത്തി അഞ്ഞൂറിനും മുകളിൽ തന്നെയാണ് പോസിറ്റീവ് കേസുകൾ. അതേ സമയം രോഗമുക്തി നേടുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ട്.

പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 3,566 പേർക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 4,051 പേർ കോവിഡ് മുക്തരായി. രോഗം പിടിപെട്ട 7 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 783 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം- 2,74,376 . രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ- 2,47,318. കോവിഡ് പരിശോധന നടന്നത് 24.2 ദശലക്ഷത്തിലേറെ േപർക്കും.

ഇന്നലെ മാത്രം ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്ക് കോവി‍ഡ് പരിശോധന നടന്നു.

യു.എ.ഇയിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. സുരക്ഷാ മാനദ‌ണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ വ്യാപക പരിശോധനകളാണ് തുടരുന്നത്.