LiveTV

Live

UAE

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം അബുദാബിയില്‍

പ്രതിവർഷം 2.4 ദശലക്ഷം മെട്രിക് ടണ്ണിലധികം കാർബൺ ബഹിർഗമനം ഈ പദ്ധതി വഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ  സൗരോർജ്ജ നിലയം അബുദാബിയില്‍

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് അബുദാബിയില്‍ പ്രവര്‍ത്തന സജ്ജമായി. 32ലക്ഷം സോളാര്‍ പാനലുകളാണ് പ്ലാന്റില്‍ സജ്ജീകരിച്ചിട്ടുള്ളത്. അബുദാബിയിലെ സ്വീഹാന്‍ എന്ന സ്ഥലത്താണ് പ്ലാന്റ് സ്ഥിതിചെയ്യുന്നത്. 'നൂര്‍ (അറബിയില്‍ പ്രകാശം എന്നര്‍ഥം) അബുദാബി' പ്രൊജക്ടാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

അബുദാബി നാഷണൽ എനർജി കമ്പനി, ടി.എ.ക്വു,എ, മസ്ദാർ എന്നിവരുടെ നേതൃത്വത്തിലുള്ള, ഫ്രഞ്ച് ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനി, ഇ.ഡി.എഫ്, ജിങ്കോപവർ എന്നിവര്‍ പങ്കാളികളായ ഒരു കൺസോർഷ്യമാണ് പവർ പ്ലാൻറ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. അബുദാബി നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയാണ് സൗരോർജ പ്ലാന്റ് ഒരുക്കുന്നത്. പദ്ധതിയുടെ പവർ പർച്ചേസ് കരാർ, പി.പി.എ, ഓഹരി ഉടമകളുടെ കരാർ എന്നിവ ഇ.ഡബ്ലിയു.ഇ.സിയുമായി ഒപ്പുവെച്ചിരുന്നു.

പ്രതിവർഷം 2.4 ദശലക്ഷം മെട്രിക് ടണ്ണിലധികം കാർബൺ ബഹിർഗമനം ഈ പദ്ധതി വഴി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 470,000 കാറുകൾ റോഡിൽ നിന്ന് നീക്കംചെയ്യുന്നതിന് തുല്യമായ ഒന്നാണ് ഇത്. പ്ലാന്റ് പൂർണമായും പ്രവർത്തനമാരംഭിക്കുന്നതോടെ അബുദാബിയുടെ സൗരോർജ്ജ ശേഷി ഏകദേശം 3.2 ജിഗാവാട്ടായി ഉയർത്താനും, യുഎഇയിലുടനീളം ഏകദേശം 160,000 വീടുകൾക്ക് വൈദ്യുതി നൽകാനും കഴിയും. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ പ്രോജക്റ്റ് സോളാർ പി.വി പ്ലാന്റായ ടി.എ.ക്വു,എയുടെ 1.2 ജിഗാവാട്ട് 'നൂർ അബുദാബി' സോളാർ പ്ലാന്റിനേക്കാൾ വലുതായിരിക്കും ഇത്.