LiveTV

Live

UAE

യു.എ.ഇയില്‍ വി.മുരളീധരന്‍റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം

യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതു സംബന്ധിച്ച് ആശയവിനിമയം നടന്നു

യു.എ.ഇയില്‍ വി.മുരളീധരന്‍റെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം

യു.എ.ഇയിലെത്തിയ കേന്ദ്ര വിദേശ-,പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരെൻറ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് തുടക്കം.യുഎഇ സഹിഷ്ണുത-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതു സംബന്ധിച്ച് ആശയവിനിമയം നടന്നു. അബൂദബി ഇന്ത്യൻ എംബസിയിൽ പ്രധാന പ്രവാസി സംഘടനാ നേതാക്കളുമായി മന്ത്രി ആശയവിനിമയം നടത്തി.

രാജ്യത്തെ ഇന്ത്യൻ തൊഴിലാളികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുന്ന പുതിയ കേന്ദ്രം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന്ഉദ്ഘാടനം ചെയ്യും. ദുരിതത്തിലാകുന്ന ഇന്ത്യൻ പ്രവാസികളെ സഹായിക്കുന്നതിനായി തയ്യാറാക്കിയ "പിബിഎസ്കെ ആപ്പ്" മന്ത്രി പുറത്തിറക്കും. മറ്റന്നാൾ മന്ത്രി ദൽഹിക്ക് മടങ്ങും