LiveTV

Live

UAE

'സുരക്ഷിത രാജ്യമായി യു.എ.ഇ തുടരും' ജീവനക്കാരെ പ്രകീർത്തിച്ച് ദുബൈ ഭരണാധികാരി

ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻറ് ആസ്ഥാനത്ത് നടന്ന സന്ദർശന വേളയിലാണ് ദുബൈ ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.

'സുരക്ഷിത രാജ്യമായി യു.എ.ഇ തുടരും' ജീവനക്കാരെ പ്രകീർത്തിച്ച് ദുബൈ ഭരണാധികാരി

ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായി യു.എ.ഇയെ മാറ്റാൻ കഴിഞ്ഞതിന് ജീവനക്കാർക്കും ജനങ്ങൾക്കും നന്ദി പ്രകാശിപ്പിച്ച് ശൈഖ് മുഹമ്മദ്.ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻറ് ആസ്ഥാനത്ത് നടന്ന സന്ദർശന വേളയിലാണ് ദുബൈ ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോള മുന്നേറ്റങ്ങളുമായി കുതിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കം യു‌.എ.ഇയെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി മാറ്റാൻ സഹായിച്ചതായി വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, ദുബൈ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് എന്നിവരും ശൈഖ് മുഹമ്മദിനൊപ്പം സുരക്ഷാ ആസ്ഥാനത്തെ സന്ദർശനത്തിൽ പങ്കാളികളായി.

ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ ബെൽഹോൾ, മേജ് ജനറൽ അവാദ് ഹാദർ അൽ മുഹൈർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ശൈഖ് മുഹമമദിനെ സ്വീകരിച്ചത്. സുരക്ഷാ വകുപ്പിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ദുബൈ ഭരണാധികാരിക്കു മുന്നിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു.