കെട്ടിട വാടക ഇടക്കിടെ വർധിക്കുന്നത് നിയന്ത്രിക്കാൻ ദുബൈയിൽ പുതിയ നിയമം
കെട്ടിട വാടകയുടെ മൂല്യം കണക്കാക്കി സർക്കാർ നിശ്ചയിക്കുന്ന ഫീസ് മൂന്ന് വർഷത്തേക്കു വർധിപ്പിക്കുന്നത് തടയുന്നതാണ് പുതിയ നിയമം.

കെട്ടിട വാടക ഇടക്കിടെ വർധിക്കുന്നത് നിയന്ത്രിക്കാൻ ദുബൈയിൽ പുതിയ നിയമം വരുന്നു. കെട്ടിട വാടകയുടെ മൂല്യം കണക്കാക്കി സർക്കാർ നിശ്ചയിക്കുന്ന ഫീസ് മൂന്ന് വർഷത്തേക്കു വർധിപ്പിക്കുന്നത് തടയുന്നതാണ് പുതിയ നിയമം. ഇതോടൊപ്പം വാടക കരാറുകളുടെ കാലാവധി സാധുതയും ദീർഘിപ്പിക്കും. വാടക ഉയരാതിരിക്കാൻ പുതിയ നടപടി സഹായകമാകും എന്നാണ് അധികൃതരുടെ വിലയിരുത്തൽ. താമസക്കാർക്ക് സാന്ത്വനം പകരുന്ന നടപടി കൂടിയാണിത്. വർഷം തോറും വാടക പുതുക്കുമ്പോൾ വരുത്തുന്ന വർധനവ് മൂന്ന് വർഷത്തേക്ക് തുടരില്ല എന്നാണ് വിലയിരുത്തൽ.